Kerala

മണിപ്പൂരി രാജകുമാരി ചിത്രാങ്കതയെ വിവാഹം കഴിച്ച അർജുനനെപ്പോലെ..ദീർഘ നാളത്തെ പ്രണയത്തിന് ശേഷം ബോളിവുഡ് നടൻ രൺദീപ് ഹൂഡയും നടി ലിൻ ലൈഷ്‌റാമും വിവാഹിതരായി

ദീർഘ നാളത്തെ പ്രണയത്തിന് ശേഷം ബോളിവുഡ് നടൻ രൺദീപ് ഹൂഡയും നടി ലിൻ ലൈഷ്‌റാമും വിവാഹിതരായി. ഇന്നലെ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ വച്ചായിരുന്നു ആചാരവിധിപ്രകാരമുള്ള വിവാഹം. താരങ്ങളുടെ വിവാഹ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇവ സമൂഹ മാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്.

പരമ്പരാഗത രീതിയിലുള്ള മണിപ്പൂരി വരന്‍റെ വെള്ള വസ്ത്രം ധരിച്ചാണ് ഹൂഡ എത്തിയത്. കട്ടിയുള്ള തുണിയും മുളയും കൊണ്ട് നിർമ്മിച്ച പൊള്ളോയ് എന്ന പരമ്പരാഗത വേഷമാണ് ലിന്‍ ധരിച്ചിരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹചടങ്ങിൽ പങ്കെടുത്തത്. മുംബൈയില്‍ വച്ച് സഹപ്രവർത്തകർക്കായി വിവാഹ സൽക്കാരമൊരുക്കും.

മണിപ്പൂര്‍ സ്വദേശിനിയായ ലിന്‍ ഉപരിപഠനത്തിന്റെ ഭാഗമായാണ് മുംബൈയില്‍ എത്തുന്നത്. ഷാറൂഖ് ഖാന്‍ ചിത്രം ഓം ശാന്തി ഓം ലൂടെയാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. മേരി കോം, മോഡേണ്‍ ലവ് സ്‌റ്റോറി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സജൈ ഘോഷിന്റെ ജാനെ ജാനില്‍ ആണ് അവസാനം അഭിനയിച്ചത്.

സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ എന്ന സിനിമയിലാണ് രണ്‍ദീപ് ഹൂഡ അഭിനയിക്കുന്നത്. വിനായക് ദാമോദര്‍ സവര്‍ക്കറായിട്ടാണ് താരം എത്തുന്നത്. ഉത്കര്‍ഷ് നൈതാനിയും രണ്‍ദീപ് ഹൂഡയും ചേര്‍ന്ന സംവിധാനവും രചനയും നിര്‍വ്വഹിച്ച ഈ ചിത്രം നിര്‍മ്മിക്കുന്നത്. ആനന്ദ് പണ്ഡിറ്റ് മോഷന്‍ പിക്ചേഴ്സും രണ്‍ദീപ് ഹൂഡ ഫിലിംസും ലെജന്‍ഡ് സ്റ്റുഡിയോസും അവക് ഫിലിംസും ചേര്‍ന്നാണ്.സവര്‍ക്കറാകാൻ വേണ്ടിയുള്ള നടന്റെ രൂപ മാറ്റം ഏറെ ശ്രദ്ധ നേടിയിരുന്നു.

Anandhu Ajitha

Recent Posts

പാലാബിഷപ്പിനെ ആ-ക്ര-മി-ച്ച പോലെ വെള്ളാപ്പള്ളിക്കെതിരെ ജി-ഹാ-ദി-ക-ളു-ടെ നീക്കം |OTTAPRADHAKSHINAM|

ജി-ഹാ-ദി ആ-ക്ര-മ-ണ-ത്തെ ഭയക്കില്ല ! ര-ക്ത-സാ-ക്ഷി-യാ-കാ-നും തയ്യാറെന്ന് വെള്ളാപ്പള്ളി |VELLAPPALLY NADESHAN| #vellapallynatesan #bishop #PALA

50 mins ago

വ്യാജ പാസ്പോർട്ട് കേസ് !മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവിൽ !

വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവില്‍. വ്യാജ പാസ്പോർട്ട് തയ്യാറാക്കുന്നതിൽ അൻസിലിന്റെ ഇടപെടൽ…

55 mins ago

ഇനി യഥാർത്ഥ യു-ദ്ധം തുടങ്ങും ! രണ്ടും കൽപ്പിച്ച് നെതന്യാഹു ! |ISRAEL|

മിതവാദിയെ പുറത്താക്കി വലതുപക്ഷക്കാരെ ഒപ്പം നിർത്താൻ നെതന്യാഹു ! ഹ-മാ-സ് ജി-ഹാ-ദി-ക-ൾ ഇനി ഓട്ടം തുടങ്ങും |ISRAEL| #israel #netanyahu

1 hour ago

കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കർ ! 24-ന് രാഷ്ട്രപതിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും

ദില്ലി : മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുത്തു.കൊടിക്കുന്നില്‍ സുരേഷിന്റെ അദ്ധ്യക്ഷതയിലാകും എംപിമാരുടെ…

2 hours ago

രാഹുല്‍ ഗാന്ധി വയനാടു സീറ്റ് രാജിവച്ചു | പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

അങ്ങനെ ആ തീരുമാനം എത്തി . അമ്മ രാജ്യസഭയില്‍, മകന്‍ പ്രതിപക്ഷ നേതാവ്, മകള്‍ ലോക്‌സഭാംഗം..... പദവികളെല്ലാം നെഹ്രു കുടുംബം…

2 hours ago

വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! തീരുമാനം പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചതിന് പിന്നാലെ

രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

3 hours ago