കനത്ത സുരക്ഷക്കിടെ അമർനാഥ് യാത്ര നടത്തി സാറാ അലി ഖാൻ. രാജ്യത്തുടനീളമുള്ള വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷമാണ് സാറാ കഠിനമായ അമർനാഥ് യാത്രയും നടത്തിയത്. യാത്ര കഴിഞ്ഞ് നടന്നുവരുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. എല്ലാ സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കിയാണ് യാത്ര നടത്തിയതെന്ന് സാറാ മാദ്ധ്യമങ്ങളോട് പറഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം സാറാ അലി ഖാൻ പടികൾ ഇറങ്ങി വരുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അമർനാഥ് യാത്ര നടത്തിയ തീർത്ഥാടകരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് വരികയാണ്. മോശം കാലാവസ്ഥ അവഗണിച്ച് ഞായറാഴ്ചമാത്രം 20,806 തീർത്ഥാടകകർ ക്ഷേത്രം സന്ദർശിച്ചുവെന്നാണ് വിവരം.
അതേസമയം വിക്കി കൗശലിനൊപ്പം തന്റെ റൊമാന്റിക് കോമഡി ചിത്രമായ സാരാ ഹട്‌കെ സാരാ ബാച്ച്‌കെയുടെ വിജയത്തിലാണ് സാറാ അലി ഖാൻ ഇപ്പോൾ. ലക്ഷ്മൺ ഉടേക്കർ നിർമ്മിച്ച ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…
തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജുവിന് കനത്ത തിരിച്ചടി. മാനദണ്ഡമനുസരിച്ച് എംഎൽഎ സ്ഥാനത്ത് നിന്ന് ആൻ്റണി…
തിരുവനന്തപുരം: ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് മൂന്ന് തടവ്…
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നൽകി അതിജീവിതയുടെ ഭർത്താവും. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ്…
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറയെ ബന്ദിയാക്കിയതടക്കം ഇപ്പോൾ ഡൊണാൾഡ്…