Akshay-Kumar-New-Movie
മുംബൈ: വീണ്ടും കോവിഡ് ബാധിച്ചുവെന്ന വിവരം പങ്കുവച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. രണ്ടാമതും രോഗബാധിതനായതിനാൽ കാൻ ഫിലിം ഫെസ്റ്റിവൽ ഒഴിവാക്കുമെന്ന് അക്ഷയ് കുമാർ പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരം ഈ വിവരം പങ്കുവച്ചത്. താൻ കോവിഡ് പോസിറ്റീവ് ആണെന്നും തന്നോട് സമ്പർക്കം പുലർത്തിയവരെല്ലാം പരിശോധന നടത്തണമെന്നും കാൻ ചലച്ചിത്രമേളയിൽ തങ്ങളുടെ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ കോവിഡ് ആയതിനാൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും ടീമിലെ മറ്റ് അംഗങ്ങൾക്ക് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അതേസമയം ഈ മാസം 17ന് ആരംഭിക്കുന്ന കാൻ ചലച്ചിത്രമേളയിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി സംഘത്തിൽ അക്ഷയ് കുമാറും ഉൾപ്പെട്ടിരുന്നു. വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂറാണ് സംഘത്തെ നയിക്കുന്നത്. സംഗീത സംവിധായകരായ എ.ആർ. റഹ്മാൻ, റിക്കി കെജ്, ഗായകൻ മമെ ഖാൻ, സംവിധായകൻ ശേഖർ കപൂർ, നടന്മാരായ നവാസുദ്ദീൻ സിദ്ദിഖി, മാധവൻ, നടിമാരായ നയൻതാര, പൂജ ഹെഗ്‌ഡെ, തമന്ന ഭാട്ടിയ, വാണി ത്രിപാഠി, സെൻസർബോർഡ് ചെയർമാൻ പ്രസൂൺ ജോഷി എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
‘പൃഥ്വിരാജ്’ എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. മിസ് വേൾഡ് 2017 മാനുഷി ചില്ലറാണ് നായിക. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ചിത്രത്തിന്റെ സംവിധായകൻ. ചൗഹാൻ രാജവംശത്തിലെ രാജാവായ പൃഥ്വിരാജ് ചൗഹാനായാണ് ഈ ചിത്രത്തിൽ അക്ഷയ് എത്തുന്നത്. സോനു സൂദ്, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജൂൺ 3നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…