ദില്ലി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ ‘അതിര്‍ത്തി സംഘര്‍ഷം’ സാരമായി ബാധിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. അതിര്‍ത്തിയിലെ അവസ്ഥ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിച്ചുവെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടിയത്. അതിര്‍ത്തിയുമായി ബന്ധപ്പെട്ട ധാരണകള്‍ ചൈന ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘1975 മുതല്‍ അതിര്‍ത്തിയില്‍ സമാധാന അന്തരീക്ഷമാണ് നിലനിന്നു പോന്നിരുന്നത്. യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. ഭീകരവാദമോ, സംഘര്‍ഷമോ ഉണ്ടായിരുന്നില്ല. എന്നാല്‍, ചൈന ധാരണകള്‍ തെറ്റിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വഷളായത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഒരു കാരണവശാലും സൈനികരെ വിന്യസിക്കരുതെന്നായിരുന്നു ഇന്ത്യയും, ചൈനയും തമ്മിലുണ്ടായിരുന്ന ധാരണ. എന്നാല്‍ ഇതില്‍ മാറ്റം വന്നതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സൈനികര്‍ എത്തിയതല്ല. മറിച്ച് ഉടമ്പടികള്‍ മുഴുവനായി ചൈന ലംഘിച്ചതാണ് വലിയ പ്രശ്‌നത്തിന് കാരണമായത്’- ജയശങ്കര്‍ പ്രതികരിച്ചു.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…