Tuesday, April 30, 2024
spot_img

ചൈന ധാരണകള്‍ ലംഘിച്ചു; ഇന്ത്യയുമായുള്ള ബന്ധം ദുഷ്കരം; ‘അതിര്‍ത്തി സംഘര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ദില്ലി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ ‘അതിര്‍ത്തി സംഘര്‍ഷം’ സാരമായി ബാധിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. അതിര്‍ത്തിയിലെ അവസ്ഥ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിച്ചുവെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടിയത്. അതിര്‍ത്തിയുമായി ബന്ധപ്പെട്ട ധാരണകള്‍ ചൈന ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘1975 മുതല്‍ അതിര്‍ത്തിയില്‍ സമാധാന അന്തരീക്ഷമാണ് നിലനിന്നു പോന്നിരുന്നത്. യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. ഭീകരവാദമോ, സംഘര്‍ഷമോ ഉണ്ടായിരുന്നില്ല. എന്നാല്‍, ചൈന ധാരണകള്‍ തെറ്റിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വഷളായത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഒരു കാരണവശാലും സൈനികരെ വിന്യസിക്കരുതെന്നായിരുന്നു ഇന്ത്യയും, ചൈനയും തമ്മിലുണ്ടായിരുന്ന ധാരണ. എന്നാല്‍ ഇതില്‍ മാറ്റം വന്നതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സൈനികര്‍ എത്തിയതല്ല. മറിച്ച് ഉടമ്പടികള്‍ മുഴുവനായി ചൈന ലംഘിച്ചതാണ് വലിയ പ്രശ്‌നത്തിന് കാരണമായത്’- ജയശങ്കര്‍ പ്രതികരിച്ചു.

Related Articles

Latest Articles