India

‘പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത് വെറും നടുക്കം രേഖപ്പെടുത്തലല്ല, ദുരന്തമുഖത്ത് എത്തി അദ്ദേഹം അനേകം ജീവൻ രക്ഷിച്ചു’; പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഓർമ്മദിനത്തിൽ ശ്രദ്ധേയമായ കുറിപ്പുമായി ബി രാധാകൃഷ്ണമേനോൻ

കേരളം ഒന്നടങ്കം നടുങ്ങിയ കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് ആറു വയസ്സ്. 2016 ഏപ്രിൽ 10ന്കൊല്ലം പുറ്റിങ്ങലമ്മയുടെ തിരുനാളായ മീന ഭരണി ദിനത്തിൽ​ പുലർച്ചെ 3.11ന്​ ആയിരുന്നു 110 പേരുടെ ജീവൻ നഷ്‌ടമാകുകയും ഏഴുനൂറിലധികം പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്‌ത ഈ വെടിക്കെട്ട് ദുരന്തം നടന്നത്. ഇന്ന് ഈ ദിനത്തിൽ ഫേസ്ബുക്കിലൂടെ ശ്രദ്ധേയമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ഇൻഡിപെൻഡന്റ് ഡയറക്ടറും ഓഡിറ്റ് ചെയർമാനും ബിജെപി സംസ്ഥാന കമ്മിറ്റിയംഗവുമായ ബി രാധാകൃഷ്ണമേനോൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത് വെറും നടുക്കം രേഖപ്പെടുത്തലല്ല എന്നും ദുരന്തമുഖത്ത് എത്തി അദ്ദേഹം അനേകം ജീവൻ രക്ഷിച്ചു എന്ന് അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.

അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പ് പൂർണ്ണരൂപം ഇങ്ങനെയാണ്;

‘മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച ദുരന്തമായിരുന്നു പുറ്റിങ്ങൽ അപകടം. പരവൂർ പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിൽ 2016 ഏപ്രിൽ 10 രാവിലെ 03.30 നാണ് സംസ്ഥാനത്തെ നടുക്കിയ വെടിക്കെട്ട്‌ ദുരന്തമുണ്ടായത്. വെടിക്കെട്ടിനിടയിൽ കമ്പപ്പുരക്ക് തീ പിടിച്ചുണ്ടായ ഉഗ്ര സ്‌ഫോടനത്തിൽ 110 പേർ മരിക്കുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കോൺക്രീറ്റ് കമ്പപ്പുര അടക്കം പൊട്ടിത്തെറിച്ച് കിലോമീറ്ററുകൾ അകലെയുണ്ടായിരുന്നവർക്ക് വരെ പരിക്കേറ്റിരുന്നു. ഉത്സവ ആഘോഷങ്ങൾക്കിടയിൽ ഒരു ഗ്രാമത്തെ ഒന്നാകെ നടുക്കത്തിലും ദുഖത്തിലുമാഴ്ത്തിയ ഈ ദുരന്തത്തിന്റെ വ്യാപ്തിയും ഭീകരതയും ഒരുപക്ഷെ കേരളത്തിലെ ഭരണാധികാരികളെക്കാൾ വേഗത്തിൽ മനസ്സിലാക്കിയ ഒരാളുണ്ടായിരുന്നു ദില്ലിയിൽ. ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഉഗ്ര സ്ഫോടനമായതുകൊണ്ടാകാം പ്രധാനമന്ത്രിയുടെ ഓഫീസിന് ഇത് തത്സമയം അറിയാൻ കഴിഞ്ഞത്. കേന്ദ്ര മന്ത്രിമാരായ ജെപി നദ്ദയേയും രാജീവ് പ്രതാപ് റൂഡിയെയും രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാനായി നിയോഗിച്ചു. അന്നത്തെ കേരളാ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ വിളിച്ച് അദ്ദേഹം രക്ഷപ്രവർത്തന പുരോഗതി വിലയിരുത്തി. ശേഷം അദ്ദേഹം മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് കേരളത്തിലേക്ക് പുറപ്പെട്ടു. ഈ യാത്രക്ക് മണിക്കൂറുകൾക്ക് മുമ്പ് ഡൽഹി AIIMS ലെ പൊള്ളലേറ്റവരെ ചികിൽസിക്കുന്നതിൽ വിദഗ്ധരായ രാജ്യത്തെ ഏറ്റവും മികച്ച ഡോക്ടർമാരുടെ സംഘത്തിന് കേരളത്തിലേക്ക് പ്രധാനമന്ത്രിയോടൊപ്പം ഒരടിയന്തിര യാത്രക്ക് തയ്യാറെടുക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശമെത്തി. മരണ നിരക്ക് കൂടാനുള്ള സാധ്യത മുന്നിൽകണ്ട് കഴിയുന്നത്ര ജീവൻ രക്ഷിക്കാനുള്ള എല്ലാ സംവിധാനങ്ങളും പ്രധാനന്ത്രിയുടെ ഓഫീസ് ആരുടേയും അപേക്ഷയോ അഭ്യർത്ഥനയോ കൂടാതെ ഒരുക്കി. പതിനഞ്ചഗ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിനൊപ്പം ദുരന്ത ബാധിതരെ കാണാൻ പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമ്പോൾ, അടിയന്തിര, അത്യാവശ്യ മരുന്നുകളും മറ്റ് മെഡിക്കൽ സംവിധാനങ്ങളുമായി നാവികസേനയുടെ കപ്പൽ കൊച്ചിയിൽ നിന്ന് കൊല്ലം തുറമുഖത്തേക്ക് കുതിച്ചെത്തിയിരുന്നു. പരവൂർ എന്ന കൊച്ചു ഗ്രാമത്തിലെ സംവിധാനങ്ങളുടെ അപര്യാപ്തതയും അടിയന്തിര ചികിത്സ നൽകേണ്ട കൊല്ലം ജില്ലാ ആശുപത്രിയുടെ പരിമിതികളും മനസ്സിലാക്കി പ്രധാനമന്ത്രി സ്വയം നടത്തിയ രക്ഷദൗത്യമാകാം ഒരു പക്ഷെ മരണ സഖ്യ 110 ൽ ഒതുക്കിയത്. ഏത് സംസ്ഥാനത്തായാലും ഒരു ദുരന്തമുണ്ടായാൽ ടെലിഫോണിലൂടെ നടുക്കം രേഖപ്പെടുത്തി കൂടിപ്പോയാൽ വ്യോമ നിരീക്ഷണം നടത്തി മടങ്ങുന്ന പ്രധാനമന്ത്രിമാരെയേ അന്നുവരെ രാജ്യം കണ്ടിട്ടുള്ളു. ദുരന്തത്തിന് ശേഷം കേന്ദ്ര സഹായത്തിനുള്ള അപേക്ഷ നൽകി എം പി മാരെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തി കേന്ദ്രം സ്ഥിതി വിലയിരുത്താൻ സംഘത്തെ അയച്ച് കാലങ്ങൾ കഴിഞ്ഞ് ചോദിച്ച സഹായത്തിന്റെ പകുതി കിട്ടിയാൽ കിട്ടി എന്ന സാഹചര്യമാണ് 2014 ൽ നരേന്ദ്രമോദി അധികാരത്തിൽ വന്നതോടെ കടപ്പുഴക്കിയത്. രാഷ്ട്രീയം നോക്കാതെ സംസ്ഥാനങ്ങളോടൊപ്പം നിൽക്കുന്ന ഒരു കേന്ദ്രസർക്കാരുണ്ടായത് അന്ന് മുതലാണ്. കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും രോഗികളെ നേരിട്ട് കണ്ട ശേഷം വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ കേരളത്തിൽ നിർത്തി കേന്ദ്രമന്ത്രിമാരെ മേൽനോട്ട ചുമതലയേൽപ്പിച്ച് മടങ്ങിയ പ്രധാനമന്ത്രിയെ ആറ് വർഷങ്ങൾക്കിപ്പുറവും കേരളം നന്ദിയോടെ സ്മരിക്കുന്നു.’

admin

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

6 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

8 hours ago