India

രാജ്യത്തെ കോവിഡ് മഹാമാരി പ്രതിസന്ധിയിൽ പോലും കടുത്ത ദാരിദ്ര്യം പിടിച്ചു നിർത്തി കേന്ദ്രസർക്കാർ: ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ പുതിയ റിപ്പോർട്ടുകൾ

ദില്ലി: രാജ്യത്ത് കോവിഡ് മഹാമാരി വന്നിട്ട് പോലും ദാരിദ്ര്യത്തെ ഒരു പരിധിവരെ പിടിച്ചു നിർത്താൻ കേന്ദ്രസർക്കാരിന് കഴിഞ്ഞുവെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) പുതിയ റിപ്പോർട്ടുകൾ.ഭാരതത്തിലെ അതിദാരിദ്ര്യം ഒരു ശതമാനത്തിന് താഴെയായി നിലനിർത്താൻ കേന്ദ്ര സർക്കാരിന് സാധിച്ചുവെന്നും, കോവിഡ് കാലത്ത് പോലും ഇത് സാധ്യമായത് പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ അന്ന യോജനയെന്ന പദ്ധതി കാരണമാണെന്നും ഐ.എം.എഫ് വ്യക്തമാക്കി. ‘മഹാമാരി, ദാരിദ്ര്യം, അസമത്വം: ഇന്ത്യയിൽ നിന്നുള്ള വസ്തുതകൾ’ എന്ന വിഷയത്തിൽ സുർജിത് ഭല്ല, കരൺ ഭാസിൻ, അരവിന്ദ് വിർമാനി എന്നിവർ ചേർന്ന് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2019ലെ കണക്കുമായാണ് ഐ.എം.എഫ് താരതമ്യപ്പെടുത്തിയത്.

റിപ്പോർട്ട് പ്രകാരം തുടർച്ചയായി രണ്ട് വർഷത്തിനുള്ളിൽ കടുത്ത ദാരിദ്ര്യവും പകർച്ചവ്യാധിയും ഒരുപരിധി വരെ കുറയ്ക്കാൻ രാജ്യത്തിനായി. ഇന്ത്യയിലെ കടുത്ത ദാരിദ്ര്യത്തിന്റെ തോത് വർധിക്കുന്നത് തടയുന്നതിൽ, പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ അന്ന യോജനയെന്ന പദ്ധതി നിർണായകമായി. കൂടാതെ, പാവപ്പെട്ടവരിൽ കോവിഡ് മൂലം ഉണ്ടായ വരുമാന ആഘാതങ്ങളെ പിടിച്ചുനിർത്താൻ ഈ പദ്ധതിക്ക് സാധിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന മോദി സർക്കാരിന്റെ പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന.

അതേസമയം ഭാരത ചരിത്രത്തിൽ മുമ്പൊരിക്കലും (കുറഞ്ഞത് 1982 ന് ശേഷമെങ്കിലും) യഥാർത്ഥ ഉപഭോഗ അസമത്വത്തിൽ ഇത്രയും വലിയ ഇടിവ് സംഭവിച്ചിട്ടില്ല. കോവിഡ് മഹാമാരിയാണ് ഇതിന് പിന്നിൽ. എന്നാൽ ഇന്ത്യയുടെ ഫുഡ് സബ്‌സിഡി പദ്ധതി, പാൻഡെമിക് ആഘാതത്തെ തുടർന്ന് വലഞ്ഞ ഒരു വിഭാഗത്തെ കരകയറാൻ സഹായകമായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

admin

Recent Posts

രാജ്യാന്തര അവയവക്കടത്ത് കേസ്; പ്രധാന കണ്ണിയെ തേടി അന്വേഷണ സംഘം ഹൈദരാബാദിലേക്ക്; ശസ്ത്രക്രിയയ്ക്ക് ഇരയായ ഷബീറിന്റെ ആരോഗ്യ സ്ഥിതി ആശങ്കയിൽ എന്ന് റിപ്പോർട്ട്

കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസിൽ അന്വേഷണ സംഘം ഹൈദരാബാദിലേക്ക്. ഒന്നാം പ്രതി സബിത്ത് നാസർ അവയവക്കടത്ത് സംഘവുമായി ആദ്യം ബന്ധം…

14 mins ago

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ജില്ലാ ജ‍ഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന…

1 hour ago

കോടികളുടെ കരാർ!വീണ്ടും അഭിമാന നേട്ടവുമായി ഭാരതം

വീണ്ടും അഭിമാന നേട്ടവുമായി ഭാരതം ! യുകെ കമ്പനിയിൽ നിന്ന് വീണ്ടും കൊച്ചിൻ ഷിപ്യാ‍ഡിന് കരാർ

1 hour ago

ജോലി തേടിപ്പോയ മലയാളി യുവാക്കൾ തായ്‌ലാന്റിൽ തടവിലെന്ന് പരാതി; മ്യാൻമറിലെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് ബന്ധുക്കൾ; മോചനം കാത്ത് മലപ്പുറം സ്വദേശികൾ

മലപ്പുറം: തൊഴില്‍തേടി അബുദാബിയില്‍ നിന്ന് തായ്‌ലാന്‍റിലെത്തിയ മലയാളി യുവാക്കൾ തടവില്ലെന്ന് പരാതി. മലപ്പുറം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയി സായുധ സംഘം…

2 hours ago

12 കോടിയുടെ ഭാഗ്യശാലി ആര്? അറിയാൻ മണിക്കൂറുകൾ മാത്രം…! വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: 12 കോടിയുടെ വിഷുക്കൈനീട്ടം ലഭിക്കുന്ന ആ ഭാഗ്യശാലി ആരാണെന്ന് ഇന്നറിയാം. 12 കോടി ഒന്നാം സമ്മാനമുള്ള വിഷു ബംപര്‍…

2 hours ago

സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരായ മോശം പരാമര്‍ശം; ക്ഷമാപണം നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാൻ സിറ്റി: സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ബിഷപ്പുമാരുടെ യോഗത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മാര്‍പാപ്പ…

3 hours ago