Kerala

ബ്രഹ്മപുരം വിഷയം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയിലേക്ക്,സോൺട കമ്പനിക്ക് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ അടക്കം അന്വേഷിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയിലേക്ക്.സോൺട കമ്പനിക്ക് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ അടക്കം അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.ഉടൻ ഹർജി നൽകാനാണ് നീക്കം.മുൻ എം എൽ എ ടോണി ചിമ്മണി ഹർജി നൽകും. നിലവിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് പ്രതിപക്ഷം അറിയിച്ചത്.

അതേസമയം, ബ്രഹ്മപുരം തീ പിടുത്തത്തിൽ മുഖ്യമന്ത്രിയോട് 7 ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പ്രളയത്തിന് ശേഷം നെതർലൻഡ്സ് സന്ദർശിച്ച മുഖ്യമന്ത്രി സോൺടാ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നോ, വിവിധ കോർപ്പറേഷനുകളിലെ ബയോമൈനിംഗ് കരാർ എങ്ങിനെ സോൺടക്ക് കിട്ടി, സോൺട ഉപകരാർ നൽകിയത് സർക്കാർ അറിഞ്ഞോ, കരാറിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തിയോ തുടങ്ങിയ ചോദ്യങ്ങളാണ് വി ഡി സതീശൻ ഉന്നയിക്കുന്നത്. സിബിഐ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി ബ്രഹ്മപുരം വിവാദത്തിൽ നിന്നും ഒളിച്ചോടുകയാണെന്നും സതീശൻ ആരോപിക്കുന്നു.

B4 Admin

Recent Posts

നക്സൽ ഭീതി ഒഴിഞ്ഞുപോയ ബസ്തറിൽ തിളക്കമാർന്ന ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: രാജ്യത്തിന്റെ സുരക്ഷാ ചരിത്രത്തിലെ സുവർണ്ണ അധ്യായമെന്ന് പ്രശംസ!

പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…

33 minutes ago

അതിർത്തി സുരക്ഷയിൽ ചരിത്രമെഴുതി ഇന്ത്യൻ വ്യോമസേന: ചൈനീസ് അതിർത്തിക്കടുത്തുള്ള ലഡാക്കിലെ 13,629 അടി ഉയരത്തിൽ ‘ഗജരാജ്’ വിമാനം ഇറക്കി ലോക റെക്കോർഡ്!

ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…

39 minutes ago

24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ 14,500 കോടി രൂപയുടെ ബൃഹത് പദ്ധതി: ഊർജ്ജ മേഖലയിൽ ഭാരതത്തിന് ചരിത്രപരമായ മുന്നേറ്റം!

കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…

4 hours ago

ഭാരതരത്നം എൽ.കെ. അദ്വാനി നൂറാം വയസ്സിലേക്ക്: അദ്ദേഹത്തിന്റെ അടിയുറച്ച ആശയശുദ്ധിയെയും ഇച്ഛാശക്തിയെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…

4 hours ago

സനാതന ധർമ്മ പുനരുത്ഥാനത്തിന് വഴിവിളക്കായി സ്വാമി ദയാനന്ദ സരസ്വതിയുടെ തത്ത്വചിന്തകൾ; നിർവാൺ ദിവസിൽ ദീപ്തമായി ‘വേദങ്ങളിലേക്ക് മടങ്ങുക’ എന്ന ആഹ്വാനം!

ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…

4 hours ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തി: ആശംസകൾ കൈമാറി സാംസ്കാരിക ദീപോത്സവത്തിന് തുടക്കം!

രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

20 hours ago