മഹേന്ദ്ര ഫഡ്‌നാവിസ്
മുംബൈ : 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ‘വോട്ടുമോഷണം’ നടന്നെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ പരിഹസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. രാഹുലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ അദ്ദേഹം രാഹുല്‍ ഗാന്ധി സ്വന്തം തലച്ചോറ് പരിശോധിപ്പിക്കണമെന്നും പരിഹസിച്ചു. ഗോവയിൽ ഗോവാ സര്‍ക്കാരിന്റെ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“എനിക്ക് തോന്നുന്നത്, രാഹുല്‍ ഗാന്ധി സ്വന്തം തലച്ചോറ് പരിശോധിപ്പിക്കണമെന്നാണ്. ഒന്നുകില്‍ രാഹുലിന്റെ തലച്ചോറ് കളവുപോയി, അല്ലെങ്കില്‍ തലച്ചോറില്‍നിന്ന് ചിപ്പ് കാണാതായിട്ടുണ്ട്. അതുകൊണ്ടാണ് രാഹുൽ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്,”- ഫഡ്‌നാവിസ് പറഞ്ഞു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും രാഹുലിന്റെ ആരോപണങ്ങളെ തള്ളി രംഗത്തെത്തി. തന്റെ വ്യാജ ആരോപണങ്ങളിലൂടെ തെറ്റായ ഒരു ധാരണ സൃഷ്ടിക്കാനാണ് രാഹുലിന്റെ ശ്രമമെന്നും എന്നാല്‍, ഇത് ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഷിന്‍ഡേ പറഞ്ഞു.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…