മനു ഭാക്കർ ഒളിമ്പിക് മെഡലുമായി
പാരീസ് ഒളിമ്പിക്സില്‍ ഇരട്ട മെഡലുകൾ വെടിവെച്ചിട്ട് രാജ്യത്തിന്റെ യശ്ശസുയർത്തിയ ഷൂട്ടിങ് താരം മനു ഭാക്കറിന് പിന്നാലെ ഓഫറുകളുമായി നിരവധി ബ്രാന്‍ഡുകള്‍. പാരീസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും മിക്സഡ് ടീം ഇനത്തിനും വെങ്കലം നേടിയതിനു പിന്നാലെയാണ് താരത്തിന്റെ ബ്രാന്‍ഡ് മൂല്യം കുത്തനെ ഉയര്‍ന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു ഒളിംപിക്സിൽ ഒരിന്ത്യൻ താരം രണ്ട് ഒളിമ്പിക് മെഡലുകൾ നേടുന്നത്.
ഇതുവരെ നാല്‍പ്പതോളം ബ്രാന്‍ഡുകളാണ് താരവുമായി സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താരത്തിന്റെ ഏജന്‍സി കോടികള്‍ വിലമതിക്കുന്ന രണ്ട് കരാറുകള്‍ക്ക് സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ട്. നേരത്തേ പരസ്യ കരാറുകള്‍ക്കായി 20 മുതല്‍ 25 ലക്ഷം വരെ വാങ്ങിയിരുന്ന മനുവിന്റെ മൂല്യം ഒറ്റയടിക്ക് ആറോ ഏഴോ മടങ്ങ് വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം ഒന്നരക്കോടി രൂപയോളമാണ് താരം ഇപ്പോള്‍ ഒരു പരസ്യത്തിന് വാങ്ങിക്കുന്നതെന്നാണ് റിപ്പോർട്ട്
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…