Monday, October 19, 2026

രാജ്യത്തിന്റെ യശ്ശസുയർത്തിയ മനു ഭാക്കറിന് പിന്നാലെ ബ്രാന്‍ഡുകള്‍ ! താരത്തിന്റെ മൂല്യം ഒറ്റയടിക്ക് വർധിച്ചത് ഏഴ് മടങ്ങെന്ന് റിപ്പോർട്ട്

പാരീസ് ഒളിമ്പിക്‌സില്‍ ഇരട്ട മെഡലുകൾ വെടിവെച്ചിട്ട് രാജ്യത്തിന്റെ യശ്ശസുയർത്തിയ ഷൂട്ടിങ് താരം മനു ഭാക്കറിന് പിന്നാലെ ഓഫറുകളുമായി നിരവധി ബ്രാന്‍ഡുകള്‍. പാരീസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും മിക്‌സഡ് ടീം ഇനത്തിനും വെങ്കലം നേടിയതിനു പിന്നാലെയാണ് താരത്തിന്റെ ബ്രാന്‍ഡ് മൂല്യം കുത്തനെ ഉയര്‍ന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു ഒളിംപിക്സിൽ ഒരിന്ത്യൻ താരം രണ്ട് ഒളിമ്പിക് മെഡലുകൾ നേടുന്നത്.

ഇതുവരെ നാല്‍പ്പതോളം ബ്രാന്‍ഡുകളാണ് താരവുമായി സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താരത്തിന്റെ ഏജന്‍സി കോടികള്‍ വിലമതിക്കുന്ന രണ്ട് കരാറുകള്‍ക്ക് സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ട്. നേരത്തേ പരസ്യ കരാറുകള്‍ക്കായി 20 മുതല്‍ 25 ലക്ഷം വരെ വാങ്ങിയിരുന്ന മനുവിന്റെ മൂല്യം ഒറ്റയടിക്ക് ആറോ ഏഴോ മടങ്ങ് വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം ഒന്നരക്കോടി രൂപയോളമാണ് താരം ഇപ്പോള്‍ ഒരു പരസ്യത്തിന് വാങ്ങിക്കുന്നതെന്നാണ് റിപ്പോർട്ട്

Related Articles

Latest Articles