ബ്രസീലിയ: ബ്രസീലിൽ (Brazil) മിന്നൽ പ്രളയം. ബ്രസീല്‍ നഗരമായ പെട്രോപോളിസിനെ ദുരിതത്തിലാക്കിയാണ് മിന്നല്‍ പ്രളയം നാശം വിതച്ചത്. തെരുവുകള്‍ കുത്തിയൊലിച്ച് ഒഴുകുന്ന നദികളായി മാറി. വാഹനങ്ങള്‍ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കനത്തമഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതാണ് ദുരിതം വര്‍ധിപ്പിച്ചത്. മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിന് രക്ഷാദൗത്യം തുടരുകയാണ്. പ്രമുഖ നഗരമായ റിയോ ഡി ജനീറോയുടെ വടക്കുഭാഗത്തുള്ള സുഖവാസ കേന്ദ്രമാണ് പെട്രോപോളിസ്. വീടുകള്‍ നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നൂറു കണക്കിന് ആളുകള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തെക്കുകിഴക്കൻ ബ്രസീലിൽ ഈ വർഷം തുടക്കം മുതൽ തന്നെ വലിയ മഴപ്പെയ്ത്ത് സംഭവിച്ചിരുന്നു.ഇതു പലയിടത്ത്
പ്രളയങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…