Brazil ready to honor Messi
റിയോ ഡി ജനീറോ: ലോകകപ്പ് ചാമ്പ്യന്മാരായ അര്ജന്റീന താരം മെസിയെ ആദരിക്കാനൊരുങ്ങി ബ്രസീൽ.മാറക്കാന സ്റ്റേഡിയത്തിലെ വാക്ക് ഓഫ് ഫെയിമിൽ മെസിയുടെ കാൽപാദം പതിപ്പിച്ചായിരിക്കും ഇതിഹാസതാരത്തെ ആദരിക്കുക.മാറക്കാനയുടെ നടത്തിപ്പ് ചുമതലയുള്ള റിയോഡി ജനീറോ സ്പോര്‍ട്സ് സൂപ്രണ്ട് അഡ്രിയാനോ സാന്റോസാണ് ഔദ്യോഗികമായി മെസ്സിയെ ക്ഷണിച്ചിരിക്കുന്നത്. ലോക ഫുട്ബോളിന്‍റെ പൈതൃകം പേറുന്ന മാറക്കാന സ്റ്റേഡിയം. അതിന്‍റെ അനശ്വരതയിലേക്ക് ക്ഷണിക്കുകയാണ് ലിയോണൽ മെസിയെ. അതികായരുടെ പാദമുദ്രകളാൽ ശ്രദ്ധേയമായ മാറക്കാന ഹാള്‍ ഓഫ് ഫെയിമിൽ മെസിയുടെ കാൽപാദവും പതിപ്പിക്കാനാണ് ക്ഷണം.
ക്ഷണക്കത്തിൽ പറയുന്നത് ഇങ്ങനെ. കളിക്കളത്തിനകത്തും പുറത്തും മെസ്സി തന്‍റെ പ്രാധാന്യം തെളിയിച്ച് കഴിഞ്ഞു. വര്‍ഷങ്ങളായി ഉന്നതനിലവാരത്തില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തുന്നു. അദ്ദേഹത്തെ ആദരിക്കാൻ മാറക്കാനയും ആഗ്രഹിക്കുന്നു.ഇതിഹാസ താരങ്ങളായ ബ്രസീലിന്‍റെ പെലെ, ഗാരിഞ്ച, റൊമാരിയോ, സീക്കോ, റൊണാൾഡോ, പോര്‍ച്ചുഗലിന്‍റെ യുസേബിയോ, ജര്‍മ്മനിയുടെ ബെക്കൻബോവര്‍ എന്നിവരുടെയെല്ലാം പാദമുദ്രകൾ മാറക്കാന വാക്ക് ഓഫ് ഫെയിമിലുണ്ട്. കഴിഞ്ഞ കോപ്പ അമേരിക്കയ്ക്ക് ശേഷവും മെസിയെ ആദരിക്കാൻ ക്ഷണിച്ചിരുന്നു. എന്നാൽ മെസി എത്തിയില്ല. എന്നാൽ വിശ്വകിരീടവും നേടി തന്‍റെ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിച്ച ശേഷം മെസി എത്തുമെന്ന് തന്നെയാണ് മാറക്കാന പ്രതീക്ഷിക്കുന്നത്.
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
വേദങ്ങളിലും ഉപനിഷത്തുകളിലും ബുദ്ധിയെയും വിജയത്തെയും കുറിച്ച് ആഴമേറിയ നിരീക്ഷണങ്ങളുണ്ട്. കേവലം ലൗകികമായ അറിവിനേക്കാൾ ഉപരിയായി, ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള…
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…