Sunday, May 5, 2024
spot_img

ലോകഫുട്ബാളിന്റെ മഹത്തായ പൈതൃകം പേറുന്ന മാറക്കാന സ്റ്റേഡിയത്തിൽ ഇനി മെസ്സിയുടെ കാൽപ്പാദവും; മെസിയെ ആദരിക്കാൻ മുന്നിട്ടിറങ്ങി മൈദാനത്ത് ചിരവൈരികളായ ബ്രസീലും; അതികായരുടെ പാദമുദ്രകളാൽ ശ്രദ്ധേയമായ മാറക്കാന ഹാള്‍ ഓഫ് ഫെയിമിൽ മെസിയുടെ കാൽപാദവും പതിപ്പിക്കാൻ ക്ഷണം

റിയോ ഡി ജനീറോ: ലോകകപ്പ് ചാമ്പ്യന്മാരായ അര്ജന്റീന താരം മെസിയെ ആദരിക്കാനൊരുങ്ങി ബ്രസീൽ.മാറക്കാന സ്റ്റേഡിയത്തിലെ വാക്ക് ഓഫ് ഫെയിമിൽ മെസിയുടെ കാൽപാദം പതിപ്പിച്ചായിരിക്കും ഇതിഹാസതാരത്തെ ആദരിക്കുക.മാറക്കാനയുടെ നടത്തിപ്പ് ചുമതലയുള്ള റിയോഡി ജനീറോ സ്പോര്‍ട്സ് സൂപ്രണ്ട് അ‍ഡ്രിയാനോ സാന്റോസാണ് ഔദ്യോഗികമായി മെസ്സിയെ ക്ഷണിച്ചിരിക്കുന്നത്. ലോക ഫുട്ബോളിന്‍റെ പൈതൃകം പേറുന്ന മാറക്കാന സ്റ്റേഡിയം. അതിന്‍റെ അനശ്വരതയിലേക്ക് ക്ഷണിക്കുകയാണ് ലിയോണൽ മെസിയെ. അതികായരുടെ പാദമുദ്രകളാൽ ശ്രദ്ധേയമായ മാറക്കാന ഹാള്‍ ഓഫ് ഫെയിമിൽ മെസിയുടെ കാൽപാദവും പതിപ്പിക്കാനാണ് ക്ഷണം.

ക്ഷണക്കത്തിൽ പറയുന്നത് ഇങ്ങനെ. കളിക്കളത്തിനകത്തും പുറത്തും മെസ്സി തന്‍റെ പ്രാധാന്യം തെളിയിച്ച് കഴിഞ്ഞു. വര്‍ഷങ്ങളായി ഉന്നതനിലവാരത്തില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തുന്നു. അദ്ദേഹത്തെ ആദരിക്കാൻ മാറക്കാനയും ആഗ്രഹിക്കുന്നു.ഇതിഹാസ താരങ്ങളായ ബ്രസീലിന്‍റെ പെലെ, ഗാരിഞ്ച, റൊമാരിയോ, സീക്കോ, റൊണാൾഡോ, പോര്‍ച്ചുഗലിന്‍റെ യുസേബിയോ, ജര്‍മ്മനിയുടെ ബെക്കൻബോവര്‍ എന്നിവരുടെയെല്ലാം പാദമുദ്രകൾ മാറക്കാന വാക്ക് ഓഫ് ഫെയിമിലുണ്ട്. കഴിഞ്ഞ കോപ്പ അമേരിക്കയ്ക്ക് ശേഷവും മെസിയെ ആദരിക്കാൻ ക്ഷണിച്ചിരുന്നു. എന്നാൽ മെസി എത്തിയില്ല. എന്നാൽ വിശ്വകിരീടവും നേടി തന്‍റെ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിച്ച ശേഷം മെസി എത്തുമെന്ന് തന്നെയാണ് മാറക്കാന പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles