Featured

സ്തനാര്‍ബുദം കണ്ടെത്താന്‍ റേഡിയേഷനില്ലാത്ത പുതിയ ഉപകരണം

സ്ത്രീകളിലെ സ്തനാര്‍ബുദം കണ്ടെത്താനുള്ള സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗമാണ് മാമോഗ്രാം പരിശോധന. എന്നാല്‍ മാമോഗ്രാം പരിശോധനയില്‍ ചെറിയ അളവിലുള്ള റേഡിയേഷന്‍ ഉപയോഗിക്കുമെന്നതിനാല്‍ 40 വയസ്സ് കഴിഞ്ഞവര്‍ക്ക് മാത്രമാണ് സാധാരണ ഗതിയില്‍ ഡോക്ടര്‍മാര്‍ ഈ പരിശോധന നിര്‍ദ്ദേശിക്കുക. പ്രായമായവര്‍ക്കാണ് സ്തനാര്‍ബുദ സാധ്യത കൂടുതലെങ്കിലും ചെറുപ്പക്കാരെയും ഈ അര്‍ബുദം പിടികൂടാം. സ്തനാര്‍ബുദം ഉള്ളവരില്‍ അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ സ്ത്രീകള്‍ 40 വയസ്സിന് താഴെയുള്ളവരാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

40 വയസ്സിന് താഴെയുള്ളവര്‍ക്കും റേഡിയേഷന്‍ ഭീതിയില്ലാതെ സ്തനാര്‍ബുദ പരിശോധന നടത്തുന്നതിനായി ഒരു സുരക്ഷിത രോഗനിര്‍ണയ ഉപകരണം കണ്ടെത്തിയിരിക്കുകയാണ് യൂട്ടാ സര്‍വകലാശാലയിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസര്‍ ബെഞ്ചമിന്‍ സാഞ്ചസ് ടെറോണസ്. റേഡിയേഷന് പകരം കുറഞ്ഞ വോള്‍ട്ടേജിലെ വൈദ്യുതി ഉപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ബെഞ്ചമിന്‍റെ ഗവേഷണ ഫലം ഐഇഇഇ ആക്സസ് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ചു.


ശ്വേത രക്ത കോശങ്ങളുടെയും ട്യൂമറിനെ നേരിടാനുള്ള മറ്റ് ശാരീരിക പരിവര്‍ത്തനങ്ങളുടെയും ഫലമായി അര്‍ബുദ രോഗികളുടെ ലിംഫാറ്റിക് ഇന്‍റര്‍സ്റ്റിഷ്യല്‍ ഫ്ളൂയിഡില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ബെഞ്ചമിന്‍ ചൂണ്ടിക്കാണിക്കുന്നു. ഈ മാറ്റങ്ങളെയാണ് രണ്ട് ഇലക്ട്രോഡുകള്‍ ഉപയോഗിച്ച് ശരീരത്തിലൂടെ കടത്തി വിടുന്ന വൈദ്യുതി കണ്ടെത്തുന്നത്. ഇതിനായി രോഗിയുടെ കൈയില്‍ ഒരു ഇലക്ട്രോഡ് നല്‍കും. രണ്ടാമത്തെ ഇലക്ട്രോഡ് അടങ്ങിയ ഉപകരണം ഉപയോഗിച്ച് ഡോക്ടര്‍ രോഗിയുടെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്പര്‍ശിക്കും. ഓരോ തവണ ഈ ഉപകരണം ശരീരത്തില്‍ സ്പര്‍ശിക്കുമ്പോഴും അതിനുള്ളിലെ ഇലക്ട്രോഡില്‍ നിന്ന് കൈയില്‍ പിടിച്ചിരിക്കുന്ന ഇലക്ട്രോഡിലേക്ക് വൈദ്യുതി ശരീരത്തിലൂടെ കടന്ന് പോകും. 40 തവണ ഡോക്ടര്‍ ഇത് ആവര്‍ത്തിക്കും. രോഗപരിശോധന 30 മിനിട്ട് നീളും. ശരീരത്തില്‍ കടത്തി വിടുന്ന വൈദ്യുതിയിലൂടെ അര്‍ബുദത്തിന്‍റെ സാധ്യത തിരിച്ചറിയാനാകും.
ഈ ഉപകരണം ഉപയോഗിച്ച് 48 സ്ത്രീകളില്‍ നടത്തിയ പരിശോധനയില്‍ 70 ശതമാനം കൃത്യതയോടെ അര്‍ബുദം പ്രവചിക്കാനായതായി ബെഞ്ചമിന്‍ ചൂണ്ടിക്കാട്ടി. പ്രായമായ സ്ത്രീകളില്‍ 80 മുതല്‍ 98 ശതമാനം കൃത്യതയോടെ അര്‍ബുദ നിര്‍ണയം നടത്താന്‍ മാമോഗ്രാമിന് സാധിക്കുന്നുണ്ട്. ഇതിനെ അപേക്ഷിച്ച് പുതിയ ഉപകരണത്തിന്‍റെ കൃത്യത കുറവാണെങ്കിലും റേഡിയേഷനില്ലാത്തതിനാല്‍ 40 വയസ്സിന് താഴെയുള്ളവരിലും സ്തനകോശങ്ങളുടെ സാന്ദ്രത കൂടിയവരിലും ഇത് ഉപയോഗിക്കാവുന്നതാണെന്ന് ബെഞ്ചമിന്‍ കൂട്ടിച്ചേര്‍ത്തു.


ചെറിയ വോള്‍ട്ടേജിലുള്ള വൈദ്യുതിയാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകളിലും ആവര്‍ത്തിച്ച് ഉപയോഗിക്കുന്നതിനും കുഴപ്പമില്ലെന്നും ബെഞ്ചമിന്‍ പറയുന്നു. നിലവില്‍ അര്‍ബുദ ചികിത്സയിലുള്ളവര്‍ക്കും തെറാപ്പിയുടെ കാര്യക്ഷമത വിലയിരുത്താന്‍ ഈ പരിശോധന ഉപയോഗപ്പെടുത്താവുന്നതാണ്. റേഡിയേഷന്‍ ചികിത്സ അവസാനിച്ച് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ കഴിഞ്ഞ ശേഷം മാത്രമേ മാമോഗ്രാം പരിശോധന നടത്താവൂ എന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഈ പുതിയ ഉപകരണം ഉപയോഗിച്ച് റേഡിയേഷന്‍ ഭീതിയില്ലാതെ രോഗികള്‍ക്ക് കൂടുതല്‍ പരിശോധനകള്‍ നടത്താവുന്നതാണെന്നും ബെഞ്ചമിൻ അവകാശപ്പെട്ടു.


കാന്‍സര്‍ നിര്‍ണയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്ന ഐഒഎന്‍ഐക്യു സയന്‍സസുമായി ചേര്‍ന്നാണ് ബെഞ്ചമിന്‍ സാഞ്ചസ് പുതിയ ഉപകരണം നിര്‍മിച്ചത്. ശ്വാസകോശ അര്‍ബുദം കണ്ടെത്താന്‍ ഐഒഎന്‍ഐക്യു സയന്‍സസ് വൈദ്യുതി ഉപയോഗിച്ചുള്ള രോഗനിര്‍ണയം നിലവില്‍ ഉപയോഗിക്കുന്നുണ്ട്. വൈദ്യുതിയുടെ ഉപയോഗം കൊണ്ട് ചര്‍മത്തിനുണ്ടാകുന്ന അര്‍ബുദവും കണ്ടെത്താന്‍ സാധിക്കുമെന്ന ബെഞ്ചമിന്‍റെ കണ്ടെത്തല്‍ നേരത്തെ ജെഐഡി ഇന്നവേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു.

B4 Admin

Recent Posts

രോഗികള്‍ മരുന്ന് കിട്ടാതെ വലയുമ്പോള്‍, കോടികളുടെ മരുന്നുകള്‍ വെയര്‍ഹൗസില്‍ നശിക്കുന്നു. മരുന്നുക്ഷാമത്തിന് പിന്നില്‍ ഗുരുതര വീഴ്ച. അഞ്ച് വര്‍ഷമായി കാലാവധി കഴിഞ്ഞ മരുന്നുകള്‍ നശിപ്പിച്ചില്ലെന്ന് കണ്ടെത്തല്‍. വെയര്‍ഹൗസുകളില്‍ കെട്ടിക്കിടക്കുന്നത് 120 കോടിയുടെ മരുന്നുകള്‍.

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…

3 hours ago

പത്രസമ്മേളന ശൈലി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് ഇനി കടുത്ത നിയന്ത്രണം. നടപ്പിലാക്കുന്നത് കോവിഡ് കാലത്തെ പത്രസമ്മേളനങ്ങളുടെ മാതൃക.ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം. മുഖ്യമന്ത്രി സുരക്ഷാ കവചത്തിനുള്ളിലോ?

കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…

5 hours ago

ഇസ്ലാമിക ഭീകര ബന്ധം . കേരളം ഉൾപ്പെടെ 16 ഇടങ്ങളിൽ NIA റെയ്ഡ്. അന്വേഷണം ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധപ്പെട്ടെന്ന് വിവരം.

ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…

5 hours ago

മരുന്ന് ക്ഷാമമില്ല ചില മരുന്നുകളുടെ കുറവ് മാത്രമെന്ന് ആരോഗ്യമന്ത്രി. മരുന്നില്ലാതെ നട്ടംതിരിഞ്ഞ് രോഗികള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളുന്നുവോ ?

കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…

5 hours ago

മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി ?. അന്വേഷണം വഴിതിരിച്ചുവിട്ടത് പിണറായിയുടെ ഓഫീസിലെ ഉന്നതന്‍. പുറത്ത് വരുന്നത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…

6 hours ago

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

18 hours ago