Bribe to issue mark list; MG University left union activist may be dismissed from service
കോട്ടയം:മാർക്ക് ലിസ്റ്റ് നൽകാൻ കൈക്കൂലി വാങ്ങിയത്തിനു വിജിലൻസ് പിടികൂടിയ എംജി സർവ്വകലാശാല സെക്ഷൻ അസിസ്റ്റന്റ് സി ജെ എൽസിയെ സർവീസിൽ നിന്നും പിരിച്ചു വിട്ടേക്കും.
എൽസിക്കെതിരായ സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ട് സിൻഡിക്കേറ്റ് അംഗീകരിച്ചു.
എൽസിക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ വൈസ് ചാൻസലറെ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തി. എൽസിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ഉണ്ടായിരുന്നു.സർവകലാശാലയിലെ സിപിഎം അനുകൂല സംഘടനയായ എംജി സർവ്വകലാശാല എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകയാണ് എൽസി. എംബിഎ ഫലത്തിലെ അപാകതകൾ മുതലെടുത്തായിരുന്നു എൽസി തട്ടിപ്പ് നടത്തിയത്.
മാർക്ക് ലിസ്റ്റുകൾ വേഗത്തിൽ നൽകാമെന്ന് പറഞ്ഞ് എൽസി വിദ്യാർത്ഥികളിൽ നിന്നും പണപ്പിരിവ് നടത്തിയിരുന്നു. പരീക്ഷാഫലത്തെക്കുറിച്ച് വിളിച്ച് അന്വേഷിച്ച വിദ്യാർത്ഥിനിയെ നിങ്ങൾ തോറ്റു പോയി എന്ന് പറഞ്ഞ് കബളിപ്പിച്ചും ഇവർ പണം വാങ്ങിയിരുന്നു. ജയിച്ചതായുള്ള സർട്ടിഫിക്കറ്റ് നൽകാമെന്നും എൽസി ഇവരോട് പറഞ്ഞിരുന്നു. കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ഇവർ വിജിലൻസിന്റെ പിടിയിലായത്.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…