Sunday, October 4, 2026

മാർക്ക് ലിസ്റ്റ് നൽകാൻ കൈക്കൂലി;എംജി സർവകലാശാലയിലെ ഇടത് യൂണിയൻ പ്രവർത്തകയെ സർവീസിൽ നിന്നും പിരിച്ചു വിട്ടേക്കാം

കോട്ടയം:മാർക്ക് ലിസ്റ്റ് നൽകാൻ കൈക്കൂലി വാങ്ങിയത്തിനു വിജിലൻസ് പിടികൂടിയ എംജി സർവ്വകലാശാല സെക്ഷൻ അസിസ്റ്റന്റ് സി ജെ എൽസിയെ സർവീസിൽ നിന്നും പിരിച്ചു വിട്ടേക്കും.
എൽസിക്കെതിരായ സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ട് സിൻഡിക്കേറ്റ് അംഗീകരിച്ചു.

എൽസിക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ വൈസ് ചാൻസലറെ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തി. എൽസിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ഉണ്ടായിരുന്നു.സർവകലാശാലയിലെ സിപിഎം അനുകൂല സംഘടനയായ എംജി സർവ്വകലാശാല എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകയാണ് എൽസി. എംബിഎ ഫലത്തിലെ അപാകതകൾ മുതലെടുത്തായിരുന്നു എൽസി തട്ടിപ്പ് നടത്തിയത്.

മാർക്ക് ലിസ്റ്റുകൾ വേഗത്തിൽ നൽകാമെന്ന് പറഞ്ഞ് എൽസി വിദ്യാർത്ഥികളിൽ നിന്നും പണപ്പിരിവ് നടത്തിയിരുന്നു. പരീക്ഷാഫലത്തെക്കുറിച്ച് വിളിച്ച് അന്വേഷിച്ച വിദ്യാർത്ഥിനിയെ നിങ്ങൾ തോറ്റു പോയി എന്ന് പറഞ്ഞ് കബളിപ്പിച്ചും ഇവർ പണം വാങ്ങിയിരുന്നു. ജയിച്ചതായുള്ള സർട്ടിഫിക്കറ്റ് നൽകാമെന്നും എൽസി ഇവരോട് പറഞ്ഞിരുന്നു. കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ഇവർ വിജിലൻസിന്റെ പിടിയിലായത്.

Related Articles

Latest Articles