തൃശൂർ:ഇന്നു വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പറപ്പൂക്കാവ് തെക്കൂട്ടയില്‍ അശോകന്റെ മകള്‍ അനുഷ(22)യെയാണ് ഇന്നലെ പുലര്‍ച്ചെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയ്യാല്‍ സ്വദേശിയായ യുവാവുമായാണ് വിവാഹം നിശ്‌ചയിച്ചിരുന്നത്.
അനുഷ കഴിഞ്ഞ ദിവസം വിവാഹാവശ്യത്തിനുള്ള സ്വര്‍ണം വാങ്ങിവരികയും സമീപവാസികളെ ആഭരണങ്ങള്‍ കാണിക്കുകയും പുലര്‍ച്ചെ വരെ കൂട്ടുകാരുമായി ഫോണില്‍ സംസാരിക്കുകയും ചെയ്‌തിരുന്നതായി പറയുന്നു. ബെഡ് ഷീറ്റുകൊണ്ടു ഫാനില്‍ കുരിക്കിട്ടു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൊബൈല്‍ ഇയര്‍ ഫോണ്‍ കൈയില്‍ പിടിച്ചിരുന്നു.
കുന്നംകുളം സബ് ഇന്‍സ്‌പെക്‌ടര്‍ ഇ. ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്‌ഥലത്തെത്തി ഇന്‍ക്വസ്‌റ്റ് നടപടി പൂര്‍ത്തീകരിച്ചശേഷം മൃതദേഹം പോസ്‌റ്റ് മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കോവിഡ് പരിശോധന പൂര്‍ത്തിയാക്കി പോസ്‌റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…