Bridging South Conclave organized by Kesari Weekly will be held in Thiruvananthapuram today; Governor of Goa PS Sreedharan Pillai will officiate; Tatwamayi joins hands to bring the audience live
തിരുവനന്തപുരം: കേസരി വാരിക സംഘടിപ്പിക്കുന്ന ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലവ് ഇന്ന് തിരുവനന്തപുരത്ത് സൗത്ത് പാർക്കിൽ നടക്കും. ദേശവിരുദ്ധ പ്രചരണങ്ങൾക്ക് മറുപടി നൽകുന്നതിനൊപ്പം തീർത്ഥയാത്രയിലൂടെയും വിനോദ സഞ്ചാരത്തിലൂടെയും സാംസ്കാരിക ‘ഐക്യം’ എന്ന പ്രമേയം മുൻനിർത്തിയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള കോൺക്ലേവിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും.
വിഘടനപരമായ ആഖ്യാനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിൽ അക്കാദമിക മേഖലയ്ക്കുള്ള പങ്ക്, എന്താണ് ചില മാദ്ധ്യമങ്ങൾ ദേശവിരുദ്ധമാകാൻ കാരണം എന്നീ വിഷയങ്ങളെ അധികരിച്ചുള്ള സെഷനുകൾ നടക്കും. കേന്ദ്രമന്ത്രി ശ്രീപദ് നായിക് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കോൺക്ലേവിൽ ബി.ജെ.പി. ദേശീയ സംഘടന സെക്രട്ടറി ബി. എല്‍. സന്തോഷ്, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, മുന്‍ അംബാസഡര്‍ ഡോ. ടി.പി.ശ്രീനിവാസന്‍, മുന്‍ ഡി.ജി.പി ഡോ.ടി.പി.സെന്‍കുമാര്‍, മഖന്‍ലാല്‍ ചതുര്‍വേദി ജേണലിസം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.ജി. സുരേഷ്, ഓര്‍ഗനൈസര്‍ ചീഫ് എഡിറ്റര്‍ പ്രഫുല്‍ കേല്‍ക്കര്‍, കേസരി ചീഫ് എഡിറ്റർ ഡോ. എൻ ആർ മധു, തത്വമയി ചീഫ് എഡിറ്റർ രാജേഷ് ജി പിള്ള, ജി കെ സുരേഷ്ബാബു ജനം ടി വിസാമൂഹ്യ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
പരിപാടിയുടെ തത്സമയ ദൃശ്യങ്ങൾ തത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുള്ള പ്രേക്ഷകർക്ക് വീക്ഷിക്കാവുന്നതാണ്. ഇതിനായി https://bit.ly/TatwaLive എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…