India

യുക്രെയിനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട; അന്വേഷണം ആരംഭിച്ച് അധികൃതർ

ദില്ലി: യുക്രെയിനില്‍ നിന്നും ദില്ലിയിലെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥി ദില്ലിയിലെത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെയാണ് വെടിയുണ്ട കണ്ടെത്തിയതെന്നാണ് വിവരം.

അതേസമയം കഴിഞ്ഞ ദിവസം പുറപ്പെടേണ്ട കേരള സർക്കാർ ഏർപ്പാടാക്കിയ എയർ ഏഷ്യ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. എന്നാൽ കേരളത്തിലേക്ക് തിരിക്കാനിരുന്ന വിദ്യാർത്ഥിയുടെ യാത്ര സുരക്ഷ വിഭാഗം തടഞ്ഞു.

യാത്ര തടഞ്ഞ വിവരം കേരള ഹൗസ് അധികൃതരെ അറിയിച്ചു. വിദ്യാര്‍ത്ഥിയെ സിഐഎസ്എഫ് ചോദ്യം ചെയ്ത് വരികയാണ്. വിദ്യാർത്ഥിക്ക് ഇതുവരെ കേരളത്തിലേക്ക് മടങ്ങാൻ സാധിച്ചില്ല. വിഷയം വളരെ ഗൗരവത്തോടെയാണ് വിമാനത്തവാള അധികൃതർ കാണുന്നത്.

മാത്രമല്ല യുദ്ധഭൂമിയിൽ നിന്നും വരുമ്പോൾ വെടിയുണ്ട കണ്ടെത്തിയ പശ്ചാത്തലം, അത് ഏത് സാഹചര്യത്തിലാണ് വിദ്യാർത്ഥിയുടെ ബാഗിൽ എത്തിയത് തുടങ്ങിയവ സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

3 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

3 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

3 hours ago