Kerala

കൺസെഷനുമായി ബന്ധപ്പെട്ട തർക്കം! ; കൊച്ചിയിൽ ബസ് ജീവനക്കാരന് എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം

കൊച്ചി : വിദ്യാർത്ഥി കൺസെഷനുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മഹാരാജാസ് കോളജിന് മുമ്പിൽ സ്വകാര്യ ബസ് കണ്ടക്ടറെ ക്രൂരമായി മര്‍ദിച്ച് എസ്എഫ്ഐ പ്രവർത്തകർ. ചോറ്റാനിക്കര – ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ‘സാരഥി’ ബസ് കണ്ടക്ടർ ജെഫിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നുച്ചയോടെ കോളേജിനു മുന്നിൽ വച്ച് ബസ് എസ്എഫ്ഐക്കാർ തടഞ്ഞിടുകയും കണ്ടക്ടറെ ബസിൽനിന്നു വലിച്ച് റോഡിലിട്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

രണ്ടാഴ്ച മുമ്പ് ആരംഭിച്ച പ്രശ്നങ്ങളുടെ തുടർച്ചയാണ് ഇന്ന് നടന്ന മർദനമെന്നാണ് വിവരം. അന്ന് രാവിലെ ആറുമണികഴിഞ്ഞ് നാല് വിദ്യാർത്ഥികൾ ബസ് കൺസെഷൻ ആവശ്യപ്പെട്ടു. എന്നാല്‍ ഏഴുമണിമുതലാണ് ബസ് കൺസെഷൻ സമയമെന്നും അതിനാൽ ടിക്കറ്റ് എടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ രണ്ടു കൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. കൺസെഷൻ നൽകാതെ കണ്ടക്ടർ ജെഫിൻ വിദ്യാർത്ഥികളെ ഇറക്കിവിടുകയും ചോദ്യം ചെയ്തവരെ മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് എസ്എഫ്ഐ ആരോപണം.

ഇതിനെത്തുടർന്ന് ബസ് ജീവനക്കാർക്കെതിരെ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു. എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് ഒന്നരയാഴ്ചയായി ജോലി ചെയ്തിരുന്നില്ലെന്നാണ് ജെഫിൻ പറയുന്നത്.

B4 Admin

Recent Posts

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 hours ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

4 days ago