Death
വയനാട്: സംസ്ഥാനത്തെ അശാസ്ത്രീയ ലോക്ക്ഡൗണും, അനാവശ്യ നിയന്ത്രണങ്ങളും മൂലം ഒരു ജീവൻ കൂടി പൊലിഞ്ഞു. വയനാട്ടിൽ ബസുടമയെ മരിച്ച നിലയിൽ കണ്ടെത്തി. കോവിഡ് മൂലമുണ്ടായ സാമ്പത്തിക ബാധ്യത മൂലമാണ് ആത്മഹത്യ എന്നാണ് ബന്ധുക്കൾ പറയുന്നത്. വയനാട് അമ്പലവയലിലാണ് സംഭവം. സ്വകാര്യ ബസുടമയായ, കടൽമാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി സ്വദേശി പി. സി രാജമണിയാണ് മരിച്ചത്. 48 വയസായിരുന്നു. വീടിന് സമീപത്തെ തോട്ടത്തിൽ വിഷം കഴിച്ച നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. കടൽമാട്- സുൽത്താൻബത്തേരി റൂട്ടിലോടുന്ന ബ്രഹ്മപുത്ര ബസുടമയാണ് രാജമണി. കോവിഡ് മൂലം വരുമാനം നിലച്ചതിലുള്ള മനോവിഷമത്തിൽ രാജമണി ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ഒരു ബേക്കറി ഉടമയും കടബാധ്യത മൂലം ആത്മഹത്യ ചെയ്തിരുന്നു. ഇരുമ്പുപാലം സ്വദേശി ജി.വിനോദിനെയാണ് ഇന്നലെ രാവിലെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കച്ചവട ആവശ്യങ്ങൾക്ക് വിനോദ് ചില സ്ഥാപനങ്ങളിൽ നിന്നടക്കം പണം കടമെടുത്തിരുന്നുവെന്നും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കടതുറക്കാനാകാതെ പ്രയാസത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. കാറ്റഗറി സി യിൽ ഉൾപ്പെട്ട അടിമാലി പഞ്ചായത്ത് പരിധിയിൽ ആഴ്ചയിൽ ഒരു ദിവസമാണ് വ്യാപാര സ്ഥാപനങ്ങൾക്ക് തുറക്കാൻ അനുമതി. ഇത് മൂലം വ്യാപാരികൾ കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. ധനകാര്യ സ്ഥാപനങ്ങൾ വായ്‌പ തുക തിരിച്ചടക്കാൻ വലിയ സമ്മർദ്ദവും ചെലുത്തുന്നുണ്ടായിരുന്നു.
സംസ്ഥാനത്തെ അനാവശ്യമായ നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ വലയുകയാണ്. കട ബാധ്യത മൂലം ജൂലൈ 17ന് പാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ആത്മഹത്യ ചെയ്‌തിരുന്നു. ഈ മേഖലയിൽ നിന്നും അഞ്ചുപേരാണ് ഇതുവരെ ആത്മഹത്യ ചെയ്തത്. ഇതിനെതിരെ വ്യാപാരികൾ പ്രതിഷേധിച്ചിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…