മേയർ വി വി രാജേഷ്
ഇ – ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ തിരുവനന്തപുരം മേയർ വി.വി രാജേഷ്. ബസുമായി ബന്ധപ്പെട്ട് കോർപ്പറേഷനുമായി ഉണ്ടാക്കിയ കരാർ പാലിക്കണെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
“ബസ് തിരിച്ചെടുക്കാനുള്ള പ്ലാൻ കോർപ്പറേഷനില്ല. ബസിൻ്റെ ബാറ്ററി മാറേണ്ട സമയമായി, നല്ലകാലം മുഴുവൻ ഓടിക്കഴിഞ്ഞു .ബസ് തിരിച്ചെടുക്കണം എന്നോ പിടിച്ചെടുക്കണം എന്നോ താത്പര്യമില്ല. ഗുസ്തി മത്സരത്തിനോ തർക്കുത്തരം പറയാനോ അല്ല വിഷയം ഉന്നയിച്ചത്. 2023 ഫെബ്രുവരി 27ന് സ്മാർട്ട്‌സിറ്റിയും കെഎസ്ആർടിസിയും കോർപ്പറേഷനും ഒരു കരാറുണ്ടക്കിയിട്ടുണ്ട്. കരാർ പ്രകാരം പീക് ടൈമിൽ 113 ബസുകളും നഗരപരിധിയിൽ ഓടണം. അതിന് ശേഷം മറ്റുള്ള സ്ഥലങ്ങളിലോടാം. അത് ലംഘിച്ചിരിക്കുന്നു. കോർപ്പറേഷനുമായി കൂടിയാലോചിച്ച് വേണം റൂട്ട് നിശ്ചയിക്കാൻ. അതുണ്ടായിട്ടില്ല. വരുമാനം വീതിക്കണമെന്നും ഈ കരാറിൽ പറഞ്ഞിട്ടുണ്ട്. ഇത് ലംഘിച്ചുകൊണ്ടാണ് ഇലക്ട്രിക് ബസ് സർവീസ് നടത്തിവരുന്നത്. 113 കോടി രൂപ നിക്ഷേപിക്കുമ്പോൾ അതിൽനിന്ന് ഒരു ലാഭവിഹിതം കിട്ടണമെന്നത് ന്യായമായ കാര്യമാണ്. അത് കരാറിലും ഉള്ളതാണ്. “-വി വി രാജേഷ് പറഞ്ഞു.
കോർപറേഷന് സ്ഥലമുണ്ടെന്നും ബസ് അവിടെ ഇടാമെന്നും രാജേഷ് പറഞ്ഞു. കെഎസ്ആർടിസി സ്റ്റാൻ്റിൽ തന്നെ കിടക്കു എന്ന് ബസുകൾക്കില്ല. അങ്ങനെയൊരു ഘട്ടം വന്നാൽ ബസുകൾ ഇടാനുള്ള സ്ഥലം. കോർപ്പറേഷനുണ്ട്. പക്ഷേ അത്തരം ആലോചന ഇല്ല. കൗൺസിൽ ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകും. കരാർ നടപ്പാക്കണം എന്നതാണ് ആവശ്യം. ഇക്കാര്യങ്ങൾ മന്ത്രിയോട് സംസാരിക്കുമെന്നും രാജേഷ് പറഞ്ഞു.
റൂട്ട് നിശ്ചയിക്കുന്ന കാര്യത്തിലും ലംഘനം ഉണ്ടായി. കോർപ്പറേഷനുമായി ആലോചന ഇല്ലാതെയാണ് റൂട്ട് നിശ്ചയിക്കുന്നത്. പ്രോഫിറ്റ് നൽകുന്നതിലും വീഴ്ച്ച സംഭവിച്ചു. ആരെയും അവഹേളിക്കാനോ കളിയാക്കാനോ അല്ല വിഷയം ഉന്നയിക്കുന്നത്. പ്രചാരണ സമയത്ത് പലരും ഇട റോഡുകളിൽ ബസ് അനുവദിക്കാമോ എന്ന ചോദ്യം ഉണ്ടായി. ചെറിയ ബസ് സർവീസ് നടത്താമോ എന്നും ചോദിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ പലരും ഇക്കാര്യം ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ആവശ്യം നിറവേറ്റാനാണ് കോർപറേഷൻ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…