Kerala

‘ജഡ്ജിക്കും കമ്മീഷണർക്കും നൽകാൻ മൂന്ന് ലക്ഷം വാങ്ങി’; അഡ്വ. ആളൂരിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി; ബാര്‍ കൗണ്‍സിലിന് പരാതി നല്‍കി

കൊച്ചി: അഭിഭാഷകൻ ബി.എ ആളൂരിനെതിരെ കൂടുതൽ ആരോപണവുമായി ലൈം​ഗികാതിക്രമ കേസിലെ പരാതിക്കാരി രംഗത്ത്. വസ്തു കേസ് വേ​ഗത്തിലാക്കാൻ ജഡ്ജിക്കും കമ്മീഷണർക്കും നൽകാൻ മൂന്ന് ലക്ഷം വാങ്ങിയെന്നാണ് വെളിപ്പെടുത്തൽ. സംഭവത്തില്‍ ബാര്‍ കൗണ്‍സിലിന് യുവതി പരാതി നല്‍കി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി യുവതിയുടെ വസ്തു കേസ് ജില്ലാ കോടതിയിൽ നിലനിൽക്കുന്നുണ്ട്. ബെംഗളൂരുവിൽ സ്ഥിര താമസക്കാരിയാണ് പരാതിക്കാരി. കേസിന്റെ ആവശ്യത്തിനായി നിരന്തരം നാട്ടിലെത്താൻ സാധിച്ചിരുന്നില്ലെന്ന് യുവതി പറയുന്നു. ഇതിനെ തുടർന്നാണ് കേസ് വേ​ഗത്തിൽ തീർ‌ക്കാനായി ജഡ്ജിക്കും പോലീസിനും പണം നൽകിയാൽ‌ മതിയെന്ന് ധരിപ്പിച്ചു. തുടർന്ന് രണ്ട് തവണയായി മൂന്ന് ലക്ഷം രൂപ വാങ്ങുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. യുവതിയുടെ പരാതി അടുത്ത ജനറൽ കൗൺസിൽ യോഗം പരിശോധിക്കുമെന്ന് ബാർ കൗൺസിൽ ചെയർമാൻ വ്യക്തമാക്കി. ആളൂർ ഓഫീസിൽ വച്ച് ലൈം​ഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് കേസിൽ യുവതി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം.

anaswara baburaj

Recent Posts

സുശീൽ കുമാർ മോദി അന്തരിച്ചു ! വിടവാങ്ങിയത് മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവ്

ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…

5 hours ago

“പുഴു” സംവിധായകയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിൽ പുകഞ്ഞ് സാംസ്കാരിക കേരളം ! മെഗാസ്റ്റാറിനെ വലിച്ച് കീറുന്ന കുറിപ്പുമായി സംവിധായകൻ രാമസിംഹൻ

മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…

5 hours ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് നാല് വർഷങ്ങൾക്ക് ശേഷം മോചനം; തീരുമാനത്തെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…

6 hours ago

സ്‌ഫോടക വസ്തുക്കൾ എത്തിയത് പാർട്ടി കോടതിയുടെ വിധി പ്രകാരം ?|OTTAPRADAKSHINAM

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്‌ബറേലിയിൽ #cpm #rahulgandhi #cpm #krama#mani

6 hours ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

7 hours ago

രാഹുലിന് യുവമോർച്ചയുടെ മാസ്റ്റർ സ്ട്രോക്ക് ,വീണ്ടും പണി പാളി |RAHUL GANDHI

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati

7 hours ago