കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയിലെ പരീക്ഷാഭവനില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം പൊലീസ് അന്വേഷിക്കും. പൊലീസിന് അന്വേഷണം കൈമാറാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു. തേഞ്ഞിപ്പലം പൊലീസിനാണ് അന്വേഷണത്തിന്റെ ചുമതല. പൊലീസ് അന്വേഷണത്തിന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. ശിവദാസന്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം, ആഭ്യന്തര അന്വേഷണ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
വിദൂരപഠന വിദ്യാര്‍ത്ഥികളുടെ നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ പതിനേഴ് ഉത്തരക്കടലാസുകളാണ് ദുരൂഹ സാഹചര്യത്തില്‍ സര്‍വ്വകലാശാലയിലെ പരീക്ഷാഭവനില്‍ നിന്നും കാണാതായത്. മൂല്യ നിര്‍ണയത്തിനായി അധ്യാപകര്‍ക്ക് അയയ്ക്കാനുള്ള ഉത്തരക്കടലാസുകള്‍ ഫോള്‍സ് നമ്പര്‍ ചേര്‍ത്ത ശേഷം അടുക്കിവച്ച കെട്ടില്‍ നിന്നും കാണാതാവുകയായിരുന്നു
അസല്‍ നമ്പര്‍ കീറിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ പരീക്ഷ കടലാസുകള്‍ പരിശോധിച്ചപ്പോഴാണ് പേപ്പറുകളില്‍ എണ്ണക്കുറവ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ആദ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജോയിന്റ് കണ്‍ട്രോളര്‍ കെ.പി വിജയന്‍, ജോയിന്റ് രജിസ്ട്രാര്‍ പി.പി അജിത എന്നിവര്‍ക്കായിരുന്നു ആഭ്യന്തര അന്വേഷണത്തിന്റെ ചുമതല.
സര്‍വ്വകലാശാലയില്‍ നിന്ന് മുന്‍പും ഇത്തരത്തില്‍ ഉത്തരകടലാസുകളും ബിരുദ സര്‍ട്ടിഫിക്കറ്റുകളും കാണാതായിയിട്ടുണ്ട്. അന്നൊക്കെ പുനഃപരീക്ഷ നടത്തിയാണ് ഉദ്യോഗസ്ഥര്‍ തടിയൂരിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കാനാണ് സര്‍വകലാശാലയുടെ നീക്കം.
അതേസമയം, സര്‍വ്വകലാശാലയില്‍ ഉത്തരക്കടലാസുകള്‍ കൈകാര്യം ചെയ്യാന്‍ ആധുനിക ഇലക്ട്രോണിക് സംവിധാനമൊരുങ്ങുകയാണ്. വീണ്ടും ഉത്തരക്കടലാസ് കാണാതായ സാഹചര്യത്തിലാണ് നടപടി. കോഴിക്കോട് എന്‍ഐടിയില്‍ തയ്യാറാക്കുന്ന സംവിധാനം ഉടന്‍ സര്‍വ്വകലാശാലയില്‍ നടപ്പാക്കി തുടങ്ങും
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…