കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയെത്തുടർന്ന് ആരോപണവിധേയനായ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ കോളജിൽ നിന്ന് പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചു. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ വിദ്യാർത്ഥികൾ നടത്തിയ ശക്തമായ പ്രതിഷേധത്തെയും പരാതികളെയും തുടർന്നാണ് നടപടി. സംഭവത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉറപ്പുനൽകി.
അധ്യാപകൻ എന്ന നിലയിൽ ഡോ. റാം വിദ്യാർത്ഥികളോട് പുലർത്തിയിരുന്ന ക്രൂരമായ മനോഭാവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിദ്യാർത്ഥികൾ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി. ജാതീയവും വംശീയവുമായ അധിക്ഷേപങ്ങളാണ് ഇയാൾ നടത്തിയിരുന്നതെന്നാണ് വിദ്യാർത്ഥികളുടെ പരാതി. ചെരുപ്പിട്ട് വന്ന വിദ്യാർത്ഥിയെ ‘കോളനി’ എന്ന് വിളിക്കുകയും, മറ്റൊരു വിദ്യാർത്ഥിയെ ഗോത്രവർഗക്കാരനെപ്പോലെ ഇരിക്കുന്നു എന്ന് പരിഹസിക്കുകയും ചെയ്തിരുന്നു. കൂടാതെ ഒരു വിദ്യാർത്ഥിനിയെ ‘കറുത്ത പശു’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായും വിദ്യാർത്ഥികൾ പറഞ്ഞു.
ഇത്തരം ക്രൂരതകൾ ചോദ്യം ചെയ്യുന്നവരെ ഇന്റേണൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും അറ്റൻഡൻസ് വെട്ടിക്കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തുന്നത് ഡോ. റാമിന്റെ പതിവായിരുന്നു. പഠിപ്പിക്കാത്ത കാര്യങ്ങൾ ചോദിച്ച് വിദ്യാർത്ഥികളെ ഉത്തരം മുട്ടിക്കുകയും ശേഷം എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിക്കുകയും ചെയ്യുന്നത് നിതിൻ രാജ് നിരന്തരം അനുഭവിച്ചിരുന്നു. ഇയാളെ ‘മൃഗം’ എന്നാണ് സഹപാഠികൾ വികാരാധീനരായി വിശേഷിപ്പിച്ചത്. പരാതിപ്പെട്ടാൽ തങ്ങൾക്ക് തന്നെ ദോഷമാകുമെന്ന് ഭയന്നാണ് പലരും ഇത്രയും കാലം മൗനം പാലിച്ചിരുന്നത്.
വിഷയത്തിൽ കോളജ് മാനേജ്‌മെന്റ് ആദ്യഘട്ടത്തിൽ വിദ്യാർത്ഥികളുമായി സഹകരിച്ചില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. നിതിൻ രാജിന്റെ കുടുംബം നൽകിയ പരാതിയിൽ ഡിജിപി നേരിട്ട് ഇടപെട്ടിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പോലീസ് ഉറപ്പുനൽകി.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…