കാന്താര പ്രീക്വൽ പോസ്റ്റർ
രാജ്യം മുഴുവൻ തരംഗമായി മാറിയ കന്നഡ ചിത്രം കാന്താരയുടെ പ്രീക്വലിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. വമ്പൻ പ്രതീക്ഷയുള്ള ചിത്രത്തിൻറെ ചിത്രീകരണം തുടരുകയാണ്. കാന്താര ചാപ്റ്റർ 1 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും കഴിഞ്ഞ വർഷം തന്നെ പുറത്ത് വന്നിരുന്നു. ഡിസംബർ ആദ്യ വാരമാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.
ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ഒടിടി അവകാശം വിറ്റുപോയെന്നാണ് വിവരം. വമ്പൻ തുക മുടക്കി ആമസോൺ പ്രൈം വീഡിയോസ് ചിത്രത്തിൻറെ ഒടിടി അവകാശം വാങ്ങിയിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോസിൻറെ 2024 ലെ വിവിധ പരിപാടികൾ പ്രഖ്യാപിക്കുന്ന വേദിയിലാണ് ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടത് . ചിത്രത്തിൻറെ സംവിധായകനും പ്രധാന താരവുമായ ഋഷഭ് ഷെട്ടി തന്നെ വേദിയിൽ എത്തുകയും ചെയ്തു.
കാന്താരയുടെ രണ്ടാം ഭാഗം ആണെങ്കിലും പ്രീക്വലാണ് ചാപ്റ്റർ 1 എത്തുക. അതായത്, ഒന്നാം ഭാഗത്തിൽ പറഞ്ഞിട്ടുള്ള കഥയ്ക്ക് എന്ത് നടന്നു എന്നുള്ളതാണ് പുതിയ ചിത്രം പറയുന്നത്. കെജിഎഫ്, കെജിഎഫ് 2, സലാർ പോലുള്ള പാൻ ഇന്ത്യൻ ഹിറ്റുകൾ ഒരുക്കിയ ഹോംബാലെ ഫിലിംസാണ് ചിത്രത്തിൻറെ നിർമാണം.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…