Attempt to travel without ticket in Vandebharat; TTE and passengers pick up policeman by hand; It finally happened!
ദില്ലി: വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ ശ്രമിച്ച പോലീസുകാരനെ നിർത്തിപ്പൊരിച്ച് ടിടിഇയും യാത്രക്കാരും. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ടിടിഇ ചോദ്യം ചെയ്യുമ്പോൾ പോലീസുകാരൻ എതിർക്കുന്നത് വീഡിയോയിൽ കാണാം. ‘ഗർ കെ കലേഷ്’ എന്ന എക്‌സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്.
ടിക്കറ്റ് പരിശോധിക്കാനെത്തിയ ടിടിഇ പോലീസുകാരനോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെടുമ്പോൾ ടിക്കറ്റില്ലെന്നും താൻ കയറേണ്ട ട്രെയിൻ പോയെന്നും അതിനാലാണ് വന്ദേഭാരത് ട്രെയിനിൽ കയറിയതെന്നുമാണ് പോലീസുകാരന്റെ വിശദീകരണം. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ കഴിയില്ലെന്നും പോലീസുകാരനോട് ബസിൽ പോകാനും യാത്രക്കാർ ആവശ്യപ്പെടുന്നത് വീഡിയോയിൽ നിന്നും നമുക്ക് കേൾക്കാം. എന്നാൽ ട്രെയിനിൽ നിന്നും ഇറങ്ങി പോകാതെ പോലീസുകാരൻ അതിൽ തന്നെ ഇരിക്കുകയാണ്. നിമിഷനേരം കൊണ്ട് നിരവധി ആളുകളാണ് വീഡിയോ കണ്ടത്. ‘ യൂണിഫോം ഇട്ടാൽ എന്തും ചെയ്യാമെന്നാണ് പോലീസുകാരുടെ വിചാരം’, ‘ ഇയാളെ സസ്‌പെൻഡ് ‘ ചെയ്യണം തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിച്ചത്.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…