Categories: FeaturedKerala

പാലാ അങ്കം കഴിഞ്ഞു: വീണ്ടും ഉപതിരഞ്ഞെടുപ്പ് ചൂടിൽ അമർന്ന് കേരളം : സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടരുന്നു

തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അ‍ഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കാനായി സിപിഎമ്മിന്‍റെയും എൽഡിഎഫിന്‍റെയും യോഗം ഇന്ന് ചേരും. യുഡിഎഫിന്‍റെ ഔദ്യോഗിക ചർച്ചകൾക്കും ഇന്ന് തുടക്കമാകും.

ബിജെപിയും സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ്.തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സീറ്റുകളിൽ അഞ്ചിലും സിപിഎം സ്ഥാനാർത്ഥികളാണ് മത്സരിക്കുക. യുഡിഎഫിൽ നാലിടത്ത് കോണ്‍ഗ്രസും ഒരിടത്ത് മുസ്ലീംലീഗും മത്സരിക്കും.

മുന്നണി തീരുമാനം എന്നതിലുരി സ്ഥാനാർത്ഥി നിർണ്ണയത്തിലെ കടമ്പ പാർട്ടി തീരുമാനം മാത്രം. സ്ഥാനാർത്ഥി നി‍ർണ്ണയത്തിനായി സിപിഎം ഇന്ന് പത്ത് മണിക്ക് പ്രത്യേക സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. ജില്ലാനേതൃത്വങ്ങൾ നൽകിയ പേരുകൾ സെക്രട്ടറിയേറ്റ് പരിശോധിക്കും. മൂന്ന് മണിക്ക് എൽഡിഎഫ് ചേരുമെങ്കിലും സിപിഎമ്മിന് അഞ്ചിടത്തും മത്സരിക്കുന്നതിൽ അംഗീകാരം നൽകുകയാണ് പ്രധാന അജണ്ട സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുള്ള സാധ്യത വിരളമാണ്. നാളെ ചേരുന്ന സിപിഎമ്മിന്‍റെ അഞ്ച് ജില്ലാസെക്രട്ടറിയേറ്റ് യോഗങ്ങൾക്ക് ശേഷം പാർട്ടി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തും.

വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയർ പ്രശാന്തിന്‍റെ പേരിനാണ് മുൻതൂക്കം. ഒപ്പം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് വികെ മധു, യുവനേതാവ് കെ എസ് സുനിൽകുമാർ എന്നിവരും പട്ടികയിലുണ്ട്.കോന്നിയിൽ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു എം എസ് രാജേന്ദ്രൻ എന്നിവരുടെ പേരുകളാണ് ഇടത് ക്യാമ്പിൽ ചർച്ചചെയ്യപ്പെടുന്നത്. ആലപ്പുഴയിൽ മുൻ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബുവിനാണ് സാധ്യത കൂടുതൽ. ചിത്തരഞ്ജൻ, മനു സി പുളിക്കൻ തുടങ്ങിയ പേരുകളും പട്ടികയിലുണ്ട്.

എറണാകുളത്ത് കഴിഞ്ഞ തവണ മത്സരിച്ച അനിൽകുമാറിനാണ് കൂടുതൽ സാധ്യത. മഞ്ചേശ്വരത്ത് ജയാനന്ദ, സി എച്ച് കുഞ്ഞമ്പു എന്നിവരാണ് സിപിഎം പട്ടികയിലെ പ്രധാനികൾ. കോണ്‍ഗ്രസ് നേതാക്കൾ ഇതിനകം അനൗദ്യോഗിക ചർച്ചകൾ തുടങ്ങി. വട്ടിയൂർക്കാവിൽ കെ മോഹൻകുമാർ, പീതാംബരക്കുറുപ്പ്, നെയ്യാറ്റിൻകര സനൽ എന്നിവരാണ് പ്രധാനമായും പട്ടിയകയിൽ. വട്ടിയൂർക്കാവും അരൂരും തമ്മിൽ എയും ഐയും കൈമാറാൻ തയ്യാറായാൽ വട്ടിയൂർക്കാവിൽ പി സി വിഷ്ണുനാഥിന് അവസരമൊരുങ്ങും.

കോന്നിയിൽ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററാണ് അടൂർ പ്രകാശിന്‍റെ നിർദ്ദേശം പക്ഷെ കെപിസിസി അംഗം പഴകുളം മധു ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ്, മോഹൻരാജ് എന്നിവരും പട്ടികയിലുണ്ട്. അരൂരിൽ ഷാനിമോൾ ഉസ്മാൻ, എം ലിജു എന്നിവരുണ്ടെങ്കിലും സീറ്റ് എ ഗ്രൂപ്പിന്‍റെതാണ്. എറണാകുളത്ത് ടി ജെ വിനോദിനാണ് മുൻതൂക്കം. കെവി തോമസും സീറ്റ് നേടാൻ ദില്ലി കേന്ദ്രീകരിച്ച് ചർച്ചകൾ സജീവമാക്കി. ബിജെപി കോർകമ്മിറ്റി ചേർന്ന് സാധ്യതപട്ടിക തയ്യാറാക്കി കഴിഞ്ഞു. വട്ടിയൂർക്കാവിൽ കുമ്മനംരാജശേഖരനും ശ്രീധരൻപിള്ളക്കുമൊപ്പം വിവി രാജേഷിന്‍റെ പേരും പരിഗണനയിലുണ്ട്. കുമ്മനത്തിന്‍റെ കാര്യത്തിൽ ആർഎസ്എസ് അന്തിമ തീരുമാനമെടുക്കും. കോന്നിയിൽ ശോഭാ സുരേന്ദ്രനും സാധ്യതയേറി.

Anandhu Ajitha

Recent Posts

ഭാരതത്തിന്റെ കരുത്ത് ലോകം തിരിച്ചറിഞ്ഞു! 2025-ലെ വൻ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…

13 minutes ago

നാസയെ കടത്തി വെട്ടാൻ റഷ്യൻ ബഹിരാകാശ ഏജൻസി !ഐഎസ്എസിൽ നിന്ന് സ്വന്തം മൊഡ്യുളുകൾ അടർത്തിയെടുക്കും

ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…

3 hours ago

30 വർഷമായി മനുഷ്യ കുഞ്ഞ് ജനിക്കാത്ത ഒരു ഗ്രാമം ! ഒടുവിൽ ആ മഹാത്ഭുതം !

ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…

3 hours ago

അർദ്ധരാത്രി ബഹിരാകാശത്ത് നിന്ന് റേഡിയോ സിഗ്നൽ !! ഞെട്ടിത്തരിച്ച് ശാസ്ത്രലോകം

അനന്തമായ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കണ്ടെത്തലാണ് ഈയിടെ ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള…

3 hours ago

പലസ്തീനികളെ കാട്ടി ഹമാസ് ഫണ്ട് പിരിക്കുന്നു !! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പലസ്തീൻ ജനതയ്ക്കായി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ നൽകുന്ന സഹായധനം ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇറ്റലിയിൽ നിന്ന് ഇപ്പോൾ…

3 hours ago

വിജയത്തിന് ഇതല്ലാതെ വേറെ വഴിയില്ല | SHUBHADINAM

പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കുന്നവനെ മാത്രമേ വിജയം വരിക്കുകയുള്ളൂ. ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന അതിപ്രശസ്തമായ ഒരു ഭാഗമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…

4 hours ago