Categories: Kerala

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്: ഉപതിരഞ്ഞെടുപ്പിലെ ഇടത് മുന്നണി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായേക്കും

കൊച്ചി : ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ്. ഹൈബി ഈഡന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് എറണാകുളത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിക്കും മുന്നില്‍ നിരവധി പേരുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

ലത്തീന്‍ സമുദായത്തില്‍ നിന്നുള്ള ഒരാളെയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. അഡ്വ. മനു റോയിയുടെ പേരിനാണ് എല്‍ഡിഎഫ് പട്ടികയില്‍ മുന്‍തൂക്കം. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ എം റോയിയുടെ മകനാണ് മനു റോയി. സെന്റ് പോള്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ എസ്‌എഫ്‌ഐ പാനലില്‍ മല്‍സരിച്ചിട്ടുണ്ട്. എറണാകുളം ബാര്‍ അസോസിയേഷനില്‍ മൂന്നുതവണ ഭാരവാഹിയായിരുന്നു. നിലവില്‍ ലോയേഴ്‌സ് യൂണിയന്‍ അംഗമാണ്.

മുന്‍ എംഎല്‍എ സെബാസ്റ്റിയന്‍ പോളിന്റെ മകന്‍ റോണ്‍ ബാസ്റ്റിയന്‍, മുന്‍ അധ്യാപിക ട്രീസ മേരി ഫെര്‍ണാണ്ടസ് എന്നിവരുടെ പേരുകളും സജീവമായി പരിഗണിക്കുന്നതായാണ് സൂചന. അതേസമയം ലത്തീന്‍ സമുദായത്തില്‍ നിന്നുള്ള ഇടതു സ്വതന്ത്രന് പകരം പാര്‍ട്ടി നേതാവ് തന്നെ മല്‍സരിക്കണമെന്ന് സിപിഎം തീരുമാനിച്ചാല്‍, കഴിഞ്ഞ തവണ മല്‍സരിച്ച അഡ്വ. എം അനില്‍കുമാര്‍, കെ എന്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയ പേരുകളും പരിഗണിച്ചേക്കാം.

സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലാ സെക്രട്ടറിമാരോട് കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനാര്‍ത്ഥി പട്ടിക ആവശ്യപ്പെട്ടിരുന്നു. കൂടാതെ ജില്ലകളിലെ മുതിര്‍ന്ന നേതാക്കളുമായും കോടിയേരി ആശയ വിനിമയം നടത്തിയതായാണ് റിപ്പോര്‍ട്ട്. അവസാന നിമിഷ അട്ടിമറികള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ അഡ്വ മനു റോയി തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

admin

Share
Published by
admin

Recent Posts

അമേരിക്കയിൽ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച !പിഎൻജി ജ്വല്ലറിയുടെ സാൻ ഫ്രാൻസിസ്കോയിലെ ഔട്ട്ലറ്റ് കാലിയാക്കിയത് 20 പേരടങ്ങുന്ന മുഖം മൂടി സംഘം ; 5 പേർ അറസ്റ്റിൽ

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച. 20 പേരടങ്ങുന്ന സംഘമാണ് പുണെ ആസ്ഥാനമായുള്ള പിഎൻജി ജ്വല്ലറിയുടെ സാൻ…

12 mins ago

ബ്രിട്ടീഷു കാലത്തെ ഐപിസിയും സിആര്‍പിസിയും ഇനിയില്ല, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ : നിയമമന്ത്രി അര്‍ജുന്‍ റാം മേഖ്വാള്‍

ഇന്ത്യന്‍ പീനല്‍ കോഡ് 1860, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872, ക്രിമിനല്‍ നടപടി ചട്ടം 1973 എന്നിവയ്ക്ക് പകരമുള്ള പുതിയ…

27 mins ago

കശ്മിരില്‍ സീറോ ടെറര്‍ പ്‌ളാന്‍ നടപ്പാക്കും ; അമിത് ഷായുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

33 mins ago

പുറത്തുനിന്നുള്ള ആശയവിനിമയത്തിനുള്ള യാതൊരു സാധ്യതയും യന്ത്രത്തിൽ ഇല്ല !! വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മുംബൈ നോർത്ത് വെസ്റ്റ് സീറ്റിൽ വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ.മൊബൈൽ ഫോൺ…

51 mins ago

വിദേശത്തു പോയ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു, പക അമ്മായി അമ്മയോട് ! പെട്രോളൊഴിച്ചു പിഞ്ചു കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പൈനാവ് കേസിലെ സൈക്കോ പിടിയില്‍

ഇടുക്കി പൈനാവ് ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച്…

2 hours ago