Can't sleep well at night?; The reasons may be these
മനസ്സിനും ശരീരത്തിനും ഒരുപോലെ അനുപേക്ഷണീയമായ ഒരു ജീവധർമ്മ പ്രക്രിയയാണ് ഉറക്കം. ക്ഷീണം മാറ്റി ഉന്മേഷം നൽകുന്ന ഒരു ഉപാധി എന്ന നിലക്ക് ഉറക്കത്തിനുള്ള സ്ഥാനം അദ്വീതീയമാണ്. ഉറക്കമില്ലായ്മ പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് അറിയാമെങ്കിലും രാത്രി മുഴുവന്‍ ഫോണില്‍ നോക്കിയിരുന്ന് ഉറക്കം നഷ്ടപ്പെടുത്തുന്നവരാണ് ഇന്ന് പലരും.
രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് എല്ലാം കാരണമാകും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടിന് ഉറക്കമില്ലായ്മ ഒരു കാരണമാണ്. മാനസികാരോഗ്യമായും ഉറക്കമില്ലായ്മ ബന്ധപ്പെട്ടിരിക്കുന്നു.
നിങ്ങളുടെ ഉറക്കത്തെ നഷ്ടപ്പെടുത്തുന്ന ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്
ഉറങ്ങാൻ കിടന്നതിനുശേഷം മൊബൈൽ ഫോൺ, ടെലിവിഷൻ മുതലായവ ഉപയോഗിക്കുന്ന ശീലം ഇന്ന് തന്നെ അവസാനിപ്പിക്കുക. ഇതാണ് നിങ്ങളുടെ ഉറക്കത്തെ നഷ്ടപ്പെടുത്തുന്ന ഒരു ശീലം.
രണ്ട്
രാത്രി ഉറങ്ങുന്നതിന് മുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നതും ഉറക്ക തടസത്തിന് കാരണമാകാം. അതിനാല്‍ ഉറങ്ങുന്നതിന് 2-3 മണിക്കൂര്‍ മുമ്പ് ഭക്ഷണം മിതമായി കഴിച്ച് ശീലിക്കുക. വറുത്തതും, കൊഴുപ്പടങ്ങിയതും, എരിവുള്ളതുമായവ രാത്രി ഒഴിവാക്കുക.
മൂന്ന്
കാപ്പിയുടെ ഉപയോഗം ഉറക്കം കുറയ്ക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കഫൈന്‍ ഉപയോഗം കുറയ്ക്കാം.
നാല്
വ്യായാമമില്ലായ്മ ആരോഗ്യത്തിന് മാത്രമല്ല ഉറക്കത്തിനും നല്ലതല്ല. രാവിലെ കൃത്യമായി വ്യായാമം ചെയ്യുക. ഇതു രാത്രി നല്ല ഉറക്കം ലഭിക്കാനും രാവിലെ ഉൻമേഷത്തോടെ ഉണരുവാനും സഹായിക്കും.
അഞ്ച്
സ്ട്രെസും ഉറക്കത്തെ തടസപ്പെടുത്തു. സ്ട്രെസ് കുറയ്ക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക. ഉറങ്ങുന്നതിന് മുമ്പ് പുസ്തകം വായിക്കുകയോ, സംഗീതം ആസ്വദിക്കുകയോ ചെയ്യുന്നതു സുഖകരമായ ഉറക്കത്തിനു
സഹായിക്കും.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…