Car accident while returning home after visiting the temple; Alappuzha DCC general secretary met a tragic end
ഹരിപ്പാട്: ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങും വഴി വാഹനാപകടം.അപകടത്തിൽ കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ചിങ്ങോലി ആരഭിയില്‍ ശ്രീദേവി രാജന്‍ (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 8.30 ന് കാഞ്ഞൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ദേശീയപാതയില്‍ വെച്ചായിരുന്നു അപകടം
സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. വിവരമറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിരുന്നു. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചിങ്ങോലിയിലെ വീട്ടുവളപ്പില്‍ നടക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി ഹരിപ്പാട് കോണ്‍ഗ്രസ് ആഫീസില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി വലിയകുളങ്ങര വഴി ചിങ്ങോലിയില്‍ എത്തിച്ചാണ് 3 മണിക്ക് സംസ്‌ക്കാരകര്‍മ്മം നടത്തുക.
കെ എസ് യു പ്രവര്‍ത്തകയായിട്ടാണ് പൊതു രംഗത്തെത്തിയത്. നങ്ങ്യാര്‍കുളങ്ങര ടി കെ എം എം കോളജ് മുന്‍ വൈസ് ചെയര്‍മാനായിരുന്നു. എന്‍ എസ് എസ് കാര്‍ത്തികപ്പള്ളി താലൂക്ക് മഹിളാ സമാജം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…