പരിവാഹന്‍ സൈറ്റില്‍ കാറുടമ കണ്ട ബൈക്കിന്റെ ചിത്രം
തൃശ്ശൂര്‍ : ഹെല്‍മെറ്റ് വെച്ചില്ലെന്നാരോപിച്ച് മലപ്പുറം ട്രാഫിക് പോലീസ്, തൃശ്ശൂരിലെ കാറുടമയ്ക്ക് 500 രൂപ പിഴയടയ്ക്കാൻ നോട്ടീസ് അയച്ചുവെന്ന് പരാതി. വാഹന നമ്പറില്‍വന്ന ചെറിയ പിഴവാണ് മോട്ടോര്‍ സൈക്കിള്‍ ഉടമയ്ക്കു പകരം കാറുടമയ്ക്ക് നോട്ടീസ് വരാന്‍ കാരണം. നമ്പര്‍ തെറ്റിവന്നതാണെന്ന് പറയാന്‍ വാഹന ഉടമകള്‍ക്ക് അവസരമില്ലാത്തതിനാല്‍ നിയമ ലംഘനം നടത്തിയിട്ടില്ലെങ്കിലും ഓഫീസിലും കോടതിയിലും കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയിലാണ് ഇവർ.
ജില്ലയ്ക്ക് പുറത്ത് കൊണ്ടുപോവാത്ത കാറിന് മലപ്പുറത്തുനിന്ന് പിഴ ചലാന്‍ വന്നതോടെ കാറുടമ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിവാഹന്‍ സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് നമ്പറിലെ പിഴവ് തിരിച്ചറിഞ്ഞത്. കെ.എല്‍. 45-8880 ആണ് കാറിന്റെ നമ്പര്‍. കെ.എല്‍. 45 എച്ച് 8880 ആണ് മോട്ടോര്‍ സൈക്കിളിന്റേത്. പിഴവ് വ്യക്തമായതോടെ പിഴയടക്കാതിരുന്ന കാറുടമയുടെ നമ്പറിലേക്ക് കഴിഞ്ഞ നവംബറിൽ നടന്ന സംഭവത്തില്‍ പിഴയടക്കാത്ത സാഹചര്യത്തില്‍ കോടതിയിലേക്ക് വിട്ടതായായി, കഴിഞ്ഞ ദിവസം വീണ്ടും മോട്ടോര്‍ വാഹനവകുപ്പിന്റെ സന്ദേശമെത്തിയിട്ടുണ്ട്.
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…
വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…