ഗോവയിൽ നിയന്ത്രണം വിട്ട ഒരു സ്പോർട്സ് യൂട്ടിലിറ്റി കാർ നദിയിലേക്ക് വീണ് നാല് പേരെ കാണാതായി. പുലർച്ചെ അമിത വേഗത്തിൽ വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വടക്കൻ ഗോവയിലെ സുവാരി പാലത്തിൽ നിന്നാണ് കൈവരി തകർത്ത് കാർ നദിയിലേക്ക് പതിച്ചത്. നേവിയും കോസ്റ്റ്ഗാർഡും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.
പുലർച്ചെ 1.10 ഓടെയായിരുന്നു അപകടം. ഗോവ പോലീസ് ഉദ്യോഗസ്ഥർ വാഹനത്തെയും അതിലുണ്ടായിരുന്നവരെയും കണ്ടെത്താനുള്ള ഓപ്പറേഷൻ ആരംഭിച്ചു. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, വാഹനത്തിൽ കുറഞ്ഞത് നാല് പേരെങ്കിലും ഉണ്ടായിരുന്നെന്നും ഒരു സ്ത്രീയാണ് ഓടിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കോസ്റ്റ് ഗാർഡ് കപ്പൽ, ബാർജുകൾ, അഗ്നിശമനസേന, അത്യാഹിത വിഭാഗം എന്നിവരോടൊപ്പം ഗോവ പോലീസ് വാഹനം കണ്ടെത്തുന്നതിനായി വൻ ഓപ്പറേഷൻ നടത്തിയെങ്കിലും രാത്രി ഇരുട്ടായതിനാൽ കണ്ടെത്താനായില്ല. മർഗോവയ്ക്കും (ദക്ഷിണ ഗോവ) പനാജി നഗരങ്ങൾക്കും ഇടയിലുള്ള ദേശീയ പാതയിലാണ് പാലം സ്ഥിതി ചെയ്യുന്നത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…