Kerala

കൊടുങ്ങല്ലൂരിൽ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമണം; കല്ലുകൊണ്ട് വാഹനത്തിന്റെ ചില്ലുകള്‍ എറിഞ്ഞ് തകർത്തു; 8 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

തൃശ്ശൂർ: കൊടുങ്ങല്ലൂര്‍ സെന്‍റ് തോമസ് പള്ളിയ്ക്ക് സമീപം കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസിൽ എട്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. മുഖ്യപ്രതി പത്താഴക്കാട് സ്വദേശി അസീമിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മതിലകം, കൊടുങ്ങല്ലൂര്‍ സ്വദേശികളായ മറ്റ് ഏഴുപേര്‍ വൈകാതെ കസ്റ്റഡിയിലാവുമെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ വൈകിട്ട് 6.10 നാണ് ഫിയറ്റ് കാറിലെത്തിയ സംഘം റിറ്റ്സ് കാര്‍ ആക്രമിച്ചത്. കല്ലുകൊണ്ട് കാറിന്‍റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. തൃപ്രയാര്‍ സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. നേരത്തെ രണ്ടു കാറുകളും തമ്മില്‍ തളിക്കുളത്ത് വച്ച് ഉരസിയിരുന്നു. തുടര്‍ന്നാണ് കൊടുങ്ങല്ലൂരില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. ആക്രമണത്തിന് ശേഷം രണ്ടു കൂട്ടരും കടന്നു കളഞ്ഞിരുന്നു. അക്രമികള്‍ സഞ്ചരിച്ച കാര്‍ പിന്നീട് പത്താഴക്കോട് അപകടത്തില്‍ പെട്ടു. കാറിലുണ്ടായിരുന്ന അസീമിനെ നാട്ടുകാരാണ് പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റുള്ളവരെ തിരിച്ചറിഞ്ഞത്. രാത്രിയോടെ റിറ്റ്സ് കാര്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇരു കൂട്ടരും മദ്യലഹരിയിലായിരുന്നെന്ന് പോലീസ് അറിയിച്ചു.

anaswara baburaj

Recent Posts

പാലാബിഷപ്പിനെ ആ-ക്ര-മി-ച്ച പോലെ വെള്ളാപ്പള്ളിക്കെതിരെ ജി-ഹാ-ദി-ക-ളു-ടെ നീക്കം |OTTAPRADHAKSHINAM|

ജി-ഹാ-ദി ആ-ക്ര-മ-ണ-ത്തെ ഭയക്കില്ല ! ര-ക്ത-സാ-ക്ഷി-യാ-കാ-നും തയ്യാറെന്ന് വെള്ളാപ്പള്ളി |VELLAPPALLY NADESHAN| #vellapallynatesan #bishop #PALA

9 hours ago

വ്യാജ പാസ്പോർട്ട് കേസ് !മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവിൽ !

വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവില്‍. വ്യാജ പാസ്പോർട്ട് തയ്യാറാക്കുന്നതിൽ അൻസിലിന്റെ ഇടപെടൽ…

9 hours ago

ഇനി യഥാർത്ഥ യു-ദ്ധം തുടങ്ങും ! രണ്ടും കൽപ്പിച്ച് നെതന്യാഹു ! |ISRAEL|

മിതവാദിയെ പുറത്താക്കി വലതുപക്ഷക്കാരെ ഒപ്പം നിർത്താൻ നെതന്യാഹു ! ഹ-മാ-സ് ജി-ഹാ-ദി-ക-ൾ ഇനി ഓട്ടം തുടങ്ങും |ISRAEL| #israel #netanyahu

10 hours ago

കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കർ ! 24-ന് രാഷ്ട്രപതിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും

ദില്ലി : മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുത്തു.കൊടിക്കുന്നില്‍ സുരേഷിന്റെ അദ്ധ്യക്ഷതയിലാകും എംപിമാരുടെ…

10 hours ago

രാഹുല്‍ ഗാന്ധി വയനാടു സീറ്റ് രാജിവച്ചു | പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

അങ്ങനെ ആ തീരുമാനം എത്തി . അമ്മ രാജ്യസഭയില്‍, മകന്‍ പ്രതിപക്ഷ നേതാവ്, മകള്‍ ലോക്‌സഭാംഗം..... പദവികളെല്ലാം നെഹ്രു കുടുംബം…

10 hours ago

വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! തീരുമാനം പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചതിന് പിന്നാലെ

രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

11 hours ago