Carelessness of the driver!; Pedestrian injured in school bus crash; CCTV footage of the accident is out
കൊച്ചി: സ്കൂൾ ബസ് ഇടിച്ച് കാൽനട യാത്രക്കാരിക്ക് പരിക്ക്.ആലുവ പെരുമ്പാവൂർ റോഡിൽ പോഞ്ഞാശേരിയിലാണ് അപകടം നടന്നത്.പോഞ്ഞാശേരി സ്വദേശിയായ ജമീലക്കാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു അപകടം.അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ചുണങ്ങുംവേലി സെന്‍റ് ജോസഫ് സ്കൂളിന്‍റെ ബസാണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ജമീലയെ ഇടിച്ചത്. ബസിന് അടിയിലേക്ക് തെറിച്ച് വീണ ഇവരെ അപകടം കണ്ട് ഓടികൂടിയവരാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഇടിയുടെ ആഘാതത്തിൽ ജമീലയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ഓര്‍മ്മ വന്നെങ്കിലും എല്ലുകള്‍ക്ക് ഒടിവുള്ളതിനാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ജമീല.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. അപടക ദൃശ്യങ്ങള്‍ സമീപത്തെ പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പോലീസ് ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തി. സംഭവത്തില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…