Sexual-assault-against-house-wife-police-arrest
കോൺഗ്രസ് എംഎൽഎ ജൊഹാരി ലാൽ മീണയുടെ മകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ആക്രമണത്തിനിരയായ പെൺകുട്ടി ശക്തമായ പ്രതികരണവുമായി രംഗത്ത്. തന്നെ ദ്രേഹിച്ചവർ തൂക്കിലേറ്റപ്പെടണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് 16-കാരി വെളിപ്പെടുത്തി.
കുറ്റക്കാർക്ക് തക്കതായ ശിക്ഷ ലഭിക്കണം. അവർ തൂക്കിലേറ്റപ്പെടണം. അവർക്ക് ശിക്ഷ ലഭിക്കാതെ രക്ഷപ്പെട്ടാൽ തന്നോട് ചെയ്ത കുറ്റകൃത്യം മറ്റു പെൺകുട്ടികളോട് ആവർത്തിക്കുമെന്നും പെൺകുട്ടി പറഞ്ഞു.
പ്രതികളിലൊരാളായ വിവേകിനെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. സ്‌കൂളിലെ സഹപാഠിയുടെ സഹോദരനായിരുന്നു വിവേക്. വിവേകാണ് എംഎൽഎയുടെ മകൻ ദീപക് മീണയെ പരിചയപ്പെടുത്തി നൽകിയത്. പിന്നീട് ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. അവിടെ വെച്ച് പീഡന ദൃശ്യങ്ങൾ പകർത്തുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് 16കാരി പറഞ്ഞു. ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.
രാജസ്ഥാനിലെ ദൗസ ജില്ലയിൽ 2021ലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പീഡനമുണ്ടായത്. പെൺകുട്ടിയോട് ആവർത്തിച്ച് ചോദിച്ചതിന് പിന്നാലെ ഏറെ നാളുകൾക്ക് ശേഷമാണ് പീഡന വിവരം പുറത്തുപറയാൻ കുട്ടി തയ്യാറായത്.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…