തിരുവനന്തപുരം: ഇടത് ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിനെതിരെ കേരളത്തിൽ ജനരോക്ഷം പുകയുകയാണ്. പൊതുഗതാഗതം തടസ്സപ്പെടുത്തിയും വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചും ജോലിക്കെത്തുന്നവരെ തടഞ്ഞു തിരിച്ചയച്ചും ജനജീവിതം സ്തംഭിപ്പിക്കുന്ന സംഘടനകൾക്കും കൂട്ടുനിൽക്കുന്ന സർക്കാരിനുമെതിരെ കോടതി നിരീക്ഷണങ്ങളുമുണ്ടായി. ഇടത് സംഘടനകളുടെ കപട തൊഴിലാളി സ്നേഹം തുറന്നു കാട്ടി മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് ഡി വേണു കുമാറിന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. പല മേഖലകളിലെയും തൊഴിലാളികളുടെ ആവശ്യങ്ങളെ സംഘടനകൾ അവഗണിക്കുകയാണ്. സംസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ തൊഴിൽ സമയവും വേതനവുമെല്ലാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വേണു ചൂണ്ടിക്കാട്ടുന്നു. സമരം ചെയ്യുന്ന സംഘടനകളുടെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളിൽ പോലും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
“കേരളത്തിൽ മാത്രം ബന്ദായി മാറിയ ദേശീയ പണിമുടക്കിനെ അരയും തലയും മുറുക്കി ന്യായീകരിച്ച് വിയർക്കുകയാണ് തൊഴിലാളി സംരക്ഷകർ എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം നേതാക്കൾ. വണ്ടിയുമായി വഴിയിലിറങ്ങിയ ഓട്ടോക്കാരനെ ഇടിച്ച് ചമ്മന്തിയാക്കിയ സംഭവത്തെ സി.ഐ.ടി.യു. നേതാവ് എളമരം കരീം എത്ര ലാഘവത്തോടെയാണ് കണ്ടത്. ഓട്ടോക്കാരനെ പിച്ചിയതും നുള്ളിയതും മാധ്യമക്കാർ വലിയ വാർത്തയാക്കിയത്രേ. അതേ സമയം സമരത്തിന് വേണ്ടത്ര പ്രചാരം കൊടുത്തില്ല പോലും.
അല്ല സഖാവേ, മാധ്യമക്കാരോടാണല്ലോ രോഷം പ്രകടിപ്പിച്ചത് ! വിദേശകുത്തകകളെ ആകർഷിക്കാൻ ഇന്ത്യയിൽ ജോലി സമയം കൂട്ടുന്നതടക്കമുള്ള വിഷയമാണല്ലോ സമരത്തിനാധാരം.
നിങ്ങൾ ആക്ഷേപിച്ച മാധ്യമ പ്രവർത്തകർ ഇവിടെ എത്ര മണിക്കൂറാണ് ജോലി ചെയ്യുന്നതെന്ന് ഒന്ന് അന്വേഷിച്ച് നോക്കണം. പന്ത്രണ്ട് മണിക്കൂർ ജോലിയൊക്കെ ബ്യൂറോകളിൽ സർവ്വസാധാരണം. രാത്രിയെന്നോ പകലെന്നോ മഴയെന്നോ വെയിലെന്നോ നിപ്പയെന്നോ കൊറോണയെന്നോ വ്യത്യാസമില്ലാതെ പണിയെടുക്കുന്നവരാണെല്ലാവരും. വാച്ച് നോക്കാതെ പണിയെടുക്കുന്ന ഈ വിഭാഗത്തിന് കിട്ടുന്ന ശമ്പളം എത്രയുണ്ടെന്ന് നിങ്ങൾക്ക് നന്നായറിയാം. പതിനായിരം രൂപ തികച്ച് കിട്ടാത്തവർ അക്കൂട്ടത്തിൽ നിരവധി പേരുണ്ടെന്നും നിങ്ങൾക്ക് അറിയാം. ഇവരുടെ പ്രശ്നങ്ങളിൽ നിങ്ങൾ ആർക്കൊപ്പം ? മുതലാളിമാർക്കൊപ്പമോ തൊഴിലാളികൾക്കൊപ്പമോ? മാസങ്ങളായി ശമ്പളം ലഭിക്കാത്ത എത്ര മാധ്യമ പ്രവർത്തകർ ഈ കേരളത്തിലുണ്ടെന്ന് നിങ്ങൾക്കറിയാത്തതല്ല. പക്ഷേ അവർക്കു വേണ്ടി നിങ്ങൾ ഇത് വരെ എന്തു ചെയ്തു?
ഇന്നലെ ഏഷ്യാനെറ്റിൽ ഐ.എൻ.ടി.യു.സി.യുടെ ആർ.ചന്ദ്രശേഖരനും സി.പി.ഐ. പ്രതിനിധിയും മുൻ മന്ത്രിയുമായ കെ.പി. രാജേന്ദ്രനും ദേശീയ പണിമുടക്കി നെ ന്യായീകരിച്ച് സംസാരിക്കുന്നതിനിടെ അവതാരകനെ തൊഴിലാളിവിരുദ്ധനാക്കാൻ ശ്രമിക്കുന്നതും കണ്ടു. അതൊക്കെ നിങ്ങളുടെ രാഷ്ട്രീയം. ആയിക്കോട്ടെ.
നിങ്ങൾ ഇങ്ങനെയൊക്കെ പറയുമ്പോൾ നിങ്ങളുടെ പാർട്ടിയുടെ മുഖ പത്രങ്ങളിലെങ്കിലും കാര്യങ്ങൾ വെടിപ്പായിരിക്കണ്ടേ ? അല്ല , ചന്ദ്രശേഖരൻ സാറേ! നമ്മുടെ വീക്ഷണത്തിൽ വേജ് ബോർഡ് ശുപാർശ നടപ്പാക്കിയിട്ടുണ്ടോ? കുടിശികയില്ലാതെ ജയ്ഹിന്ദിലും വീക്ഷണത്തിലും അവിടുത്തെ തൊഴിലാളികൾക്ക് ശമ്പളം കിട്ടുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ടോ?
രാജേന്ദ്രൻ സാറിനോടും ഇതേ ചോദ്യങ്ങൾ ചോദിക്കുന്നു. ജനയുഗത്തിൽ വേജ് ബോർഡ് നടപ്പാക്കിയോ ?
വലിയ വായിൽ നാട്ടുകാരോട് തൊഴിലാളി സ്നേഹം തട്ടി വിടും മുമ്പ് സ്വന്തം ‘തറവാട്ടിൽ ‘ എങ്കിലും അത് നടപ്പാക്കേണ്ടേ ? നിലവിലുള്ള നിയമമെങ്കിലും ഇവിടെ നടപ്പാക്കുന്നുവെന്ന് നിങ്ങൾ നേതാക്കന്മാർ ഒന്ന് ഉറപ്പാക്ക് . എന്നിട്ടു പോരെ കേരളത്തിലെ ദേശീയ പണിമുടക്ക് !”
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…