മലമ്പുഴ : ദേശീയ പ്രതിജ്ഞയെ അധിക്ഷേപിച്ച എസ്എഫ്‌ഐ യൂണിറ്റിനെതിരെ കേസ്. ദേശീയ പ്രതിജ്ഞയെ അധിക്ഷേപിക്കുന്ന രീതിയില്‍ ബോര്‍ഡ് സ്ഥാപിച്ചതിന് മലമ്പുഴ ഐടിഐ എസ്എഫ്‌ഐ യൂണിറ്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. എബിവിപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, പ്രസിഡണ്ട് ഉള്‍പ്പെടെ നൂറോളം പേര്‍ക്കെതിരെ മലമ്പുഴ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രത്യേക ഉദ്യേശ്യത്തോടെ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഐപിസി 153 വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ തുടര്‍ അന്വേഷണം നടത്തുമെന്ന് മലമ്പുഴ എസ്ഐ അറിയിച്ചു. ഇന്ത്യന്‍ റിപ്പബ്ലിക്കിനോടുള്ള കൂറ് സാക്ഷ്യപ്പെടുത്തുന്ന ദേശീയ പ്രതിജ്ഞയെ ബോര്‍ഡില്‍ അധിക്ഷേപിച്ചായിരുന്നു ബോര്‍ഡ് ചിത്രീകരിച്ചിരുന്നത്.’ഇന്ത്യ എന്റെ രാജ്യമല്ല, ഈ നാറികള്‍ ഒന്നും എന്റെ സഹോദരി സഹോദരന്മാര്‍ അല്ല. ഇന്ത്യയില്‍ ജീവിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നു’ തുടങ്ങി ദേശവിരുദ്ധമായ വരികളായിരുന്നു ബോര്‍ഡില്‍ ഉള്ളത്.കേസില്‍ തുടര്‍ അന്വേഷണം നടത്തുമെന്ന് മലമ്പുഴ എസ്ഐ അറിയിച്ചു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…