Kerala

മാസപ്പടി കേസ് ; എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചത് 2021-ൽ, സുപ്രധാന വെളിപ്പെടുത്തലുകളുമായി ആർ.ഒ.സി

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയൻ കുറ്റാരോപിതയായ കേസിൽ സുപ്രധാന വെളിപ്പെടുത്തലുകളുമായി ആർ.ഒ.സി,
2021-ലാണ് മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ചതെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ വെളിപ്പെടുത്തൽ . സോഫ്റ്റ് വെയർ കമ്പനിയായ എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള ദുരൂഹ ഇടപാടിൽ മൂന്ന് വർഷം മുമ്പ് അന്വേഷണം തുടങ്ങിയെന്നും എസ്എഫ്‌ഐഒ കർണാടക ഹൈക്കോടതിയെ അറിയിച്ചു. എതിർ സത്യവാങ്മൂലത്തിലാണ് വീണയെയും മുഖ്യമന്ത്രിയേയും പ്രതിരോധത്തിലാഴ്‌ത്തിയുള്ള എസ്എഫ്‌ഐഒയുടെ വെളിപ്പെടുത്തൽ.

2021 ജനുവരിയിലാണ് ചട്ട വിരുദ്ധ ഇടപാടിൽ അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോജിക്കിന്റെ ഉടമയായ വീണാ വിജയനിൽ നിന്ന് 2022 ജൂലൈ 22 ന് നേരിട്ട് മൊഴിയെടുത്തു. ബെംഗളൂരു ആർ.ഒ.സിയിലെ ഉദ്യോഗസ്ഥർക്ക് മുമ്പാകെയാണ് വീണ ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും ഹാജരായത്. വീണാ വിജയന് പിഴ ഇട്ടിരുന്നതായും 2022 നവംബറിലാണ് എക്‌സാലോജിക്ക് പൂട്ടിയതെന്നും എസ്എഫ്‌ഐഒ കോടതിയെ അറിയിച്ചു.

എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ എക്‌സാലോജിക് ഹർജി നൽകിയിരുന്നു. എസ്എഫ്‌ഐഒ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ എക്‌സാലോജിക്കിന് കർണാടക ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഹർജിയിൽ വിധി പറയും വരെ വീണയെ അറസ്റ്റ് ചെയ്യരുതെന്ന് എസ്എഫ്‌ഐഒയ്‌ക്കും നിർദ്ദേശമുണ്ട്.

anaswara baburaj

Recent Posts

രാത്രിയും പകലും ഒരുപോലെ ആ-ക്ര-മ-ണം നടത്താനുള്ള ശേഷിയുള്ളവ

ലിബിയയിലും സിറിയയിലും ആ-ക്ര-മ-ണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ച റഫാൽ വിമാനങ്ങൾ ഭാരതത്തിലേക്കും ; മോദിയുടെ നീക്കം ഇങ്ങനെ.

2 mins ago

ആവേശം കുറച്ച് അതിരു കടന്നു ! “അമ്പാൻ സ്റ്റൈലിൽ” സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ; എട്ടിന്റെ പണി വാങ്ങി യൂട്യൂബർ ; നടപടി‌യുമായി ആർ ടി ഒ

ആലപ്പുഴ : ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയതിന് യൂട്യൂബർക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ…

1 hour ago

പ്രസംഗം വൈറലായില്ലെങ്കിലെന്താ കൈ വിറയൽ വൈറലായില്ലേ ?

കൈ വിറയ്ക്കാതെ നിൽക്കണമെങ്കിൽ പോലും അനുയായിയുടെ സഹായം വേണം ; കഷ്ടം തന്നെ ! വൈറലായി വീഡിയോ

1 hour ago

രാജ്യാന്തര അവയവക്കടത്ത് കേസ്; പ്രധാന കണ്ണിയെ തേടി അന്വേഷണ സംഘം ഹൈദരാബാദിലേക്ക്; ശസ്ത്രക്രിയയ്ക്ക് ഇരയായ ഷബീറിന്റെ ആരോഗ്യ സ്ഥിതി ആശങ്കയിൽ എന്ന് റിപ്പോർട്ട്

കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസിൽ അന്വേഷണ സംഘം ഹൈദരാബാദിലേക്ക്. ഒന്നാം പ്രതി സബിത്ത് നാസർ അവയവക്കടത്ത് സംഘവുമായി ആദ്യം ബന്ധം…

2 hours ago

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ജില്ലാ ജ‍ഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന…

2 hours ago

കോടികളുടെ കരാർ!വീണ്ടും അഭിമാന നേട്ടവുമായി ഭാരതം

വീണ്ടും അഭിമാന നേട്ടവുമായി ഭാരതം ! യുകെ കമ്പനിയിൽ നിന്ന് വീണ്ടും കൊച്ചിൻ ഷിപ്യാ‍ഡിന് കരാർ

3 hours ago