കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് പോലീസ്. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത് എന്നാണ് സൂചന. ഐ പി സി 153, 153 എ വകുപ്പുകൾ ചുമത്തി. തീവ്രവാദ ശക്തികൾക്ക് സർക്കാർ എല്ലാവിധ ഒത്താശയും ചെയ്തുകൊടുന്നുവെന്ന വിമർശനം സംസ്ഥാന സർക്കാരിനെതിരെ കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി സമൂഹ മാദ്ധ്യമങ്ങളിൽ നടത്തിയിരുന്നു. ഈ അഭിപ്രായ പ്രകടനത്തിനെതിരെ മുഖ്യമന്ത്രി തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.
കേന്ദ്രമന്ത്രിക്കെതിരെ നടപടിയ്ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് സർക്കാരിന്റെ വാദം. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് സർക്കാർ നൽകിയിരുന്നു. ഇതിന്റെ മറവിലാണ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച മന്ത്രിക്കെതിരെ ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. അതെസമയം ഹമാസ് നേതാവ് സോളിഡാരിറ്റിയുടെ പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പ്രസംഗിച്ചതിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ് ഇന്നലെ അറിയിച്ചിരുന്നു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…