Cases of attempted murder, grievous bodily harm, drug sales, POCSO etc!; The accused who was a headache for the police was charged with Kappa and sent to jail
ഹരിപ്പാട്:നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ഹരിപ്പാട്, മാന്നാർ, കായംകുളം, അടൂർ, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം, മയക്കുമരുന്ന് വിൽപ്പന, പോക്സോ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ചെറുതന വടക്ക് സൗപർണികയിൽ അഭിജിത്തി (വൈശാഖ്-35) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അറസ്റ്റ് ചെയ്തത്.
കായംകുളം ഡി വൈ എസ് പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ ഹരിപ്പാട് പോലീസാണ് മാന്നാറിൽ നിന്ന് പ്രതിയെ പിടികൂടിയത്. കൃത്യം നടത്തിയ ശേഷം ഒരു സ്ഥലത്തോ സ്വന്തം വീട്ടിലോ സ്ഥിരമായി താമസിക്കാതെ പല ജില്ലകളിലായി വാടക വീടുകളിലും ലോഡ്ജുകളിലും റിസോർട്ടുകളിലും അർഭാടമായ ജീവിതം നയിക്കുകയാണ് പ്രതിയുടെ രീതി.
സ്വന്തം പേരിലുള്ള മൊബൈൽ സിം കൂട്ടുകാരുടെ കൈവശം കൊടുക്കുകയും പകരം പല പെൺകുട്ടികളുടെയും മറ്റു പലരുടെയും മേൽവിലാസത്തിലുള്ള സിം ആണ് പ്രതി ഉപയോഗിച്ചിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഹാരിപ്പാട് എസ് എച്ച് ഒ വിഎസ് ശ്യാംകുമാർ, സബ് ഇൻസ്പെക്ടർ സ്വവ്യാ സച്ചി, സീനിയർ സിപിഒ സബീന, സിപിഒ മാരായ നിഷാദ്, സിദ്ധീഖ് ഉൽ അക്ബർ, സുജിത്, ശ്രീജ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…
IFFK-യിൽ റസൂൽ പൂക്കൂട്ടിയുടെ ഉശിരൻ ചോദ്യം: "കേന്ദ്ര വിദേശനയത്തിനെതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ?!" മാധ്യമങ്ങളെ തകർത്തെറിഞ്ഞ ഈ തീവ്രമായ സംഭാഷണം ദേശീയതയുടെ…
കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ തുടരുന്നു. അദ്ദേഹത്തെ അവസാന നോക്ക് കാണുവാൻ നൂറ്…
ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…