സത്യഭാമ
മോഹിനിയാട്ടം നൃത്തകൻ ആര്‍.എല്‍.വി രാമകൃഷ്ണനെ അപമാനിച്ച കേസില്‍ നൃത്താദ്ധ്യാപിക സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബന്ധപ്പെട്ട കോടതിയില്‍ ഹാജരാകാനും അവിടെ ജാമ്യാപേക്ഷ നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം എസ്.സി – എസ്.ടി കോടതിയാണ് ആര്‍.എല്‍.വി രാമകൃഷ്ണന്റെ കേസ് പരിഗണിക്കുന്നത്.
ഒരു നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ പറഞ്ഞത്. ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ഇയാൾ ചാലക്കുടിക്കാരൻ നർത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞു. പിന്നാലെ പ്രതികരണവുമായി ആർ.എൽ.വി രാമകൃഷ്ണൻ രംഗത്ത് വന്നതോടെ വിഷയം വലിയ ചർച്ചയായി. പിന്നീട് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുമ്പോഴും വർണ്ണവെറിയോടെ സമാന നിലപാടാണ് ഇവർ സ്വീകരിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ രാമകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കി. പട്ടികജാതി -പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…