Cats roam around where shawarma is being made at Majlis Hotel in Payyannur! Hotel authorities said that the cat destroyed the rest of the shawarma eaten by the cat.
കണ്ണൂർ:ശവർമ്മയുണ്ടാക്കുന്നിടത്ത് പൂച്ചകൾ. പയ്യന്നൂരിലെ മജ്‌ലിസ് റെസ്റ്റോറന്റിലാണ് പാചകക്കാരൻ ഇല്ലാതിരുന്ന സമയത്ത് പൂച്ചകൾ കയറിയത്.എന്നാൽ പൂച്ച കഴിച്ചതിന്റെ ബാക്കി ഷവർമ നശിപ്പിച്ചെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം ഉണ്ടായത്.
പാചകക്കാരൻ ഇല്ലാതിരുന്ന സമയത്താണ് പൂച്ചകൾ കയറിയത്. തുടർന്ന് അവിടെ ഉണ്ടായിരുന്ന ഷവർമ പൂച്ചകൾ കഴിക്കുകയും ചെയ്‌തു. പിന്നാലെ പാചകക്കാർ പൂച്ചകളെ ഓടിച്ചുവിട്ടു. ആ സമയത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. പരാതി ലഭ്യമായാൽ പരിശോധന നടത്തുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ഹോട്ടൽ അധികൃതർ രംഗത്തെത്തി. അപ്രതീക്ഷിതമായി രണ്ട് പൂച്ചകൾ വന്നുകയറി. അത് ശ്രദ്ധയിൽ പെട്ടു. പൂച്ചകളെ ഓടിച്ചുവിട്ടു. പിന്നാലെ പൂച്ച കഴിച്ച ഷവർമ നശിപ്പിച്ചു. പിന്നീട് അത് വിൽപന നടത്തിയിരുന്നില്ല അത് ഹോട്ടലിലെ മറ്റ് ആളുകൾ കണ്ടതാണ്. അത് അപ്രതീക്ഷിതമായി സംഭവിച്ചതാണ്. തുറസായ സ്ഥലത്താണ് ഷവർമ പാചകം ചെയ്യുക. ബോധപൂർവം കുഴപ്പങ്ങൾ വരുത്താൻ ശ്രമിച്ചിട്ടില്ല എന്നായിരുന്നു ഹോട്ടൽ അധികൃതരുടെ വിശദീകരണം.
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…
IFFK-യിൽ റസൂൽ പൂക്കൂട്ടിയുടെ ഉശിരൻ ചോദ്യം: "കേന്ദ്ര വിദേശനയത്തിനെതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ?!" മാധ്യമങ്ങളെ തകർത്തെറിഞ്ഞ ഈ തീവ്രമായ സംഭാഷണം ദേശീയതയുടെ…