കളമശേരിയിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അഴുകിയ മാംസം പിടിച്ചെടുക്കുന്നു
കൊച്ചി : നഗരത്തിലെ ഹോട്ടലുകളിലും തട്ടുകടകളിലും വിതരണം ചെയ്യാനായി കൂട്ടിയിട്ട 500 കിലോ അഴുകിയ മാംസം കളമശേരിയിൽ പിടികൂടിയ സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടു. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കേരള ലീഗൽ സർവീസ് അതോറിറ്റിക്ക് (കെൽസ) ഹൈക്കോടതി റജിസ്ട്രാർ നിർദേശം നൽകി. സംഭവത്തിൽ കെൽസ കളമശേരി മുൻസിപ്പാലിറ്റിയോടു റിപ്പോർട്ട് തേടിയിട്ടുണ്ട്.
ലൈസൻസ് ഇല്ലാതെ നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്നു അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് അഴുകിയ മാംസം പിടികൂടിയ കൈപ്പടമുകളിലെ കെട്ടിടം നഗരസഭ അടച്ചു സീൽ ചെയ്തു. നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ യോഗം അടിയന്തരമായി ചേർന്നാണ് കെട്ടിടം സീൽ ചെയ്യാൻ തീരുമാനിച്ചത്. ഹൈദരാബാദിലെ ചിക്കൻ വിൽപനക്കാരിൽ നിന്ന് മാംസം ട്രെയിൻ മാർഗം എത്തിച്ചാണ് സ്റ്റോക്ക് ചെയ്തിരുന്നത്. സമീപ പ്രദേശത്തെ ഹോട്ടലുകളിലും തട്ടുകടകളിലും ഇതു വിതരണം ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…