International

കാരണം അജ്ഞാതം !യുറഗ്വായൻ തീരത്ത് ചത്ത നിലയിൽ കരയ്ക്കടിഞ്ഞത് രണ്ടായിരത്തോളം പെൻഗ്വിനുകൾ; ലോകം ആശങ്കയിൽ

മോണ്ടെവിഡിയോ : കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ രണ്ടായിരത്തോളം പെൻഗ്വിനുകൾ കിഴക്കൻ യുറഗ്വായുടെ തീരത്ത് ചത്ത നിലയിൽ തീരത്തടിഞ്ഞു . പക്ഷിപ്പനിയല്ല ഇവയുടെ കൂട്ടമായി ചത്തതിന് കാരണമെന്നാണ് വിവരം. ഇതിന്റെ കാരണത്തെപ്പറ്റി നിലവിൽ വ്യക്തതയില്ല.

മഗല്ലനിക് പെൻഗ്വിനുകളാണ് തീരത്ത് അടിഞ്ഞത്. കൂടുതലും പ്രായപൂർത്തിയാകാത്തവയാണ്. അറ്റ്ലാന്റിക് സമുദ്രത്തിലാകാം ഇവ ചത്തതെന്നും ഒഴുക്കിൽപ്പെട്ട് യുറഗ്വായൻ തീരത്ത് അടിഞ്ഞതാകാമെന്നുമാണ് കരുതുന്നത്. വലിയ എണ്ണത്തിൽ മഗല്ലനിക് പെൻഗ്വിനുകൾ എല്ലാവർഷവും ചാവുന്നത് സാധാരണമാണെങ്കിലും ഇത്രയും ഭയാനകമായ എണ്ണത്തിൽ ചാകുന്നത് അപൂർവമാണ്. കഴിഞ്ഞ വർഷം ബ്രസീലിലും സമാനമായ രീതിയിൽ പെൻഗ്വിനുകൾ ചത്തിരുന്നു.

മഗല്ലനിക് പെൻഗ്വിനുകൾ സാധാരണ തെക്കൻ അർജന്റീനയിലാണ് കൂടുകൂട്ടുന്നത്. ശൈത്യകാലത്ത് അവ ഭക്ഷണം തേടി വടക്കോട്ട് കുടിയേറും. അമിതമായ അനധികൃത മത്സ്യബന്ധനമാണ് മഗല്ലനിക് പെൻഗ്വിനുകളുടെ കൂട്ടമരണത്തിനിടയാക്കുന്നത് എന്നാണ് ആരോപണമുയരുന്നത്

Anandhu Ajitha

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

4 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

5 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago