India

കുരുക്ക് മുറുക്കാനൊരുങ്ങി സിബിഐ; ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ കമ്മിഷണര്‍ക്ക് പിന്നാലെ തൃണമൂല്‍ എം.പിയെയും പൂട്ടാന്‍ സി.ബി.ഐ നീക്കം

ദില്ലി : ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കുനാല്‍ ഘോഷിന് സിബിഐ നോട്ടീസ്. കേസില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്കുമുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഫെബ്രുവരി പത്തിനാണ് ചോദ്യം ചെയ്യല്‍. ഷില്ലോംഗിലാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നതും ഷില്ലോംഗില്‍ വച്ചാണ്.

കഴിഞ്ഞ ദിവസം ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്തയില്‍ വച്ച്‌ സംസ്ഥാന പൊലീസ് സംഘം തടഞ്ഞതോടെ ബംഗാളില്‍ വലിയൊരു സംഘര്‍ഷാവസ്ഥ തന്നെ ഉടലെടുത്തിരുന്നു. സംഘര്‍ഷത്തിന്റെ അവസാനം രാത്രി 9 മണി മുതല്‍ കൊല്‍ക്കത്തയില്‍ മമത സത്യഗ്രഹമിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മമതയെ പിന്തുണച്ച്‌ രംഗത്തെത്തുകയും ചെയ്തു.

പക്ഷേ അന്ന് ബംഗാളില്‍ നിന്ന് പിന്മാറേണ്ടി വന്നെങ്കിലും സുപ്രീംകോടതിയിലെത്തിയ സിബിഐ, രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുളള അനുമതി വാങ്ങി. രാജീവ് കുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം തുടരാം എന്ന് വ്യക്തമാക്കിയ കോടതി പക്ഷേ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിട്ടുണ്ട്. കേസ് ഈ മാസം ഇരുപതിന് വീണ്ടും പരിഗണിക്കും.

admin

Recent Posts

പൂഞ്ച് ഭീകരാക്രമണം ! പാക് തീവ്രവാദികളുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം ! വിവരം നൽകുന്നവർക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികം

ജമ്മു-കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ട് പാക് തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക്…

7 mins ago

കോൺഗ്രസിന് എവിടെ നിന്നാണ് ഇത്രയും പണം കിട്ടിയത് ?

കണ്ടെത്തിയത് തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിക്കാനായി കോണ്‍ഗ്രസ് അഴിമതിയിലൂടെ സമ്പാദിച്ച പണമോ ?

16 mins ago

80K ഭക്തര്‍ വന്നാല്‍ മതി| അയ്യനെ കാണാന്‍ ദേവസ്വം ബോര്‍ഡ് കനിയണമോ…?

ശബരിമലയിലാവട്ടെ തൃശൂര്‍ പൂരത്തിലാവട്ടെ, ആററുകാലില്‍ ആവട്ടെ പോലീസിന്റെ ക്രൗഡ് മാനേജ്‌മെന്റ് പ്‌ളാന്‍ എന്താണ്..? കൂടുതല്‍ വിശ്വാസികളെ ശബരിമലയില്‍ എത്തിക്കാന്‍ വിമാനത്താവളവും…

41 mins ago

ഇരകളുടെ സ്വകാര്യത ഉറപ്പാക്കണം! പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ കേസ്

ജെഡിഎസ് നേതാവും ഹാസൻ സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ കേസെടുക്കുമെന്ന് പ്രത്യേത…

1 hour ago

നടുറോഡില്‍ മാസ് കാണിച്ചതില്‍ സഖാവ് മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ് ! നടപടി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍

നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കമുണ്ടാക്കിയ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ…

1 hour ago

ഇയാൾ ഒരു നേതാവാണോ ?

വീണ്ടും സ്വന്തം പാർട്ടിയിലെ പ്രവർത്തകനെ ത-ല്ലി ഡി കെ ശിവകുമാർ ! കോൺഗ്രസുകാർക്ക് അഭിമാനമില്ലേയെന്ന് ബിജെപി

1 hour ago