General

സുപ്രീം കോടതി ആവശ്യപ്പെട്ടാൽ ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐയുടെ സത്യവാങ്മൂലം; ഇടത് വലത് മുന്നണികള്‍ പ്രതിരോധത്തിൽ

തിരുവനന്തപുരം : സുപ്രീം കോടതി ആവശ്യപ്പെട്ടാൽ ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന സിബിഐയുടെ സത്യവാങ്മൂലം ഇടതു വലത് മുന്നണികൾക്ക് ഒരു പോലെ തലവേദനായാകുന്നു. കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയുടെ ഭാഗമായതോടെ ബാര്‍ കോഴക്കേസിൽ മലക്കം മറിയേണ്ടി വന്ന സിപിഎം ഇപ്പോൾ പ്രതിരോധത്തിലായി. അതെസമയം യുഡിഎഫും സിബിഐ നീക്കത്തെ സംശയത്തോടെയാണ് നോക്കുന്നുവെങ്കിലും നേതാക്കള്‍ വിഷയത്തിൽ കാര്യമായി പ്രതികരിച്ചിട്ടില്ല.

‘‘ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ അന്ന് കെപിസിസി പ്രസിഡന്‍റായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടിയും എക്സൈസ് മന്ത്രിയായിരുന്ന കെ.ബാബുവിന് 50 ലക്ഷവും മന്ത്രിയായിരുന്ന വി.എസ്.ശിവകുമാറിന് 25 ലക്ഷവും നല്‍കി, ബാര്‍ കോഴ കേസില്‍ നിന്ന് പിന്മാറാന്‍ ജോസ് കെ.മാണി 10 കോടി രൂപവാഗ്ദാനം ചെയ്തു’’– എന്നായിരുന്നു കേരള ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ.

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പി.എൽ.ജേക്കബ് എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതുമായി സംബന്ധിച്ചാണ് സിബിഐ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി വി.എസ്.ശിവകുമാര്‍, മുൻ മന്ത്രി കെ.ബാബു, കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി.

നേരത്തെ ജോസ് കെ.മാണിയെ ഒഴിവാക്കി ഒന്നാം പിണറായി സര്‍ക്കാറിന്റെ ഭരണക്കാലത്ത് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കെ.ബാബുവിനെതിരെ തെളിവില്ലെന്നു പറഞ്ഞ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രമേശ് ചെന്നിത്തലയ്ക്കും വി.എസ്.ശിവകുമാറിനുമെതിരായ കേസ് സംബന്ധിച്ച് വിജിലൻസ് യാതൊന്നും വെളിപ്പെടുത്താൻ തയ്യാറായതുമില്ല. വിജിലന്‍സും സര്‍ക്കാരും പ്രതിപക്ഷവും മറന്നു തുടങ്ങിയ കേസാണ് ഇപ്പോള്‍ സിബിഐ സത്യവാങ്മൂലത്തോടെ വീണ്ടും കത്തിപ്പിടിക്കുന്നത്. പ്രതിപക്ഷത്തിരിക്കെ ‘കോഴ മാണി’യെന്ന് ആക്ഷേപിച്ച സിപിഎം കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയുടെ ഭാഗമായശേഷം അക്കാര്യത്തിൽ മൗനം പാലിക്കാൻ നിർബന്ധിതരായിരിക്കുകയാണ്.

Anandhu Ajitha

Recent Posts

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…

8 mins ago

സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണം അവതാളത്തിൽ ! സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനം നടന്നിട്ടില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് ദിവസം…

34 mins ago

പിന്നിൽ അമേരിക്കയും സൗദിയും കൂടി നടത്തിയ ഗൂഢാലോചനയോ ?

അപകട സാധ്യത മുൻകൂട്ടി അറിഞ്ഞുകൊണ്ട് എന്തിനു ഹെലികോപ്റ്റർ പറത്തി ? ആരെടുത്തു ആ നിർണായക തീരുമാനം ? മോശം കാലാവസ്ഥയും…

49 mins ago

ഐ എസിന്റെ ഭീകരാക്രമണ പദ്ധതി പൊളിച്ച് ഗുജറാത്ത് പോലീസ്! ശ്രീലങ്കൻ പൗരന്മാരായ നാല് ഭീകരർ അഹമ്മദാബാദിൽ പിടിയിൽ

അഹമ്മദാബാദ്: 4 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. നാല് പേരെയും ​ഗുജറാത്ത് പൊലീസാണ് പിടികൂടിയത്. നാല് പേരും…

1 hour ago

ഹമാസിന് കൊടുത്ത പിന്തുണയ്ക്ക് ഇസ്രായേൽ കൊടുത്ത പണിയാണോ ഈ അപകടം

അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്

2 hours ago

ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യത: ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്നു കഴിക്കണം;ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.…

2 hours ago