Kerala

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022 കാലയളവിൽ എഎപിക്ക് 7.08 കോടി രൂപയുടെ വിദേശ ഫണ്ട് ലഭിച്ചതായി ഇഡി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. ഈ വിദേശ ഫണ്ട് സ്വീകരിച്ചതിലൂടെ പാർട്ടി എഫ്‌സിആർഎ, ആർപിഎ, ഐപിസി എന്നിവ ലംഘിച്ചതായി അന്വേഷണ ഏജൻസി ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട വിദേശ ദാതാക്കളുടെ ഐഡൻ്റിറ്റിയും പൗരത്വവും മറ്റ് നിരവധി വസ്തുതകളും മറച്ചുവെച്ചെന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഇ.ഡി റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുണ്ട്. കോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് ആം ആദ്മി പാർട്ടിയുടെ വിദേശ ഫണ്ട് സംബന്ധിച്ച് ഇഡി ഇപ്പോൾ വൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ദാതാക്കളിൽ നിന്ന് ആം ആദ്മി പാർട്ടിക്ക് പണം ലഭിച്ചതായി ഇഡി പറഞ്ഞു. ഒരേ പാസ്‌പോർട്ട് നമ്പർ, ക്രെഡിറ്റ് കാർഡ്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ വിവിധ ദാതാക്കൾ പണം കൈമാറാൻ ഉപയോഗിച്ചു.

എഎപിയും പാർട്ടി നേതാക്കളും ഉൾപ്പെട്ട വിദേശ ഫണ്ട് സ്വരൂപിക്കുന്നതിലെ ക്രമക്കേടുകളുടെ നിരവധി കേസുകൾ ഇഡി അന്വേഷണത്തിൽ പരാമർശിച്ചിട്ടുണ്ട്. ഇതിൽ, 2016ൽ കാനഡയിൽ നടന്ന ധനസമാഹരണ പരിപാടിയിൽ നിന്ന് സ്വരൂപിച്ച പണം പാർട്ടി എം.എൽ.എ ദുർഗേഷ് പഥക് ഉൾപ്പെടെയുള്ള നേതാക്കൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്തതായി ആരോപണമുണ്ട്.അനികേത് സക്‌സേന, കുമാർ വിശ്വാസ്, കപിൽ ഭരദ്വാജ്, ദുർഗേഷ് പഥക് എന്നിവരുൾപ്പെടെ വിവിധ എഎപി വോളൻ്റിയർമാരും ഭാരവാഹികളും തമ്മിൽ കൈമാറിയ ഇ-മെയിലുകളുടെ അടിസ്ഥാനത്തിലാണ് ഏജൻസി ആരോപണങ്ങൾ ഉന്നയിച്ചത്.

B4 Admin

Recent Posts

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

10 hours ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

18 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

19 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

1 day ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

1 day ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

2 days ago