Categories: General

സിബിഎസ്‌ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; ഫലപ്രഖ്യാപനം ജൂലൈ 15ന്

ദില്ലി: സിബിഎസ്‌സി 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മെയ് നാല് മുതല്‍ ജൂണ്‍ 10 വരെയാണ് പരീക്ഷകള്‍ നടക്കുക. ജൂലൈ 15 ഓടെ പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് അറിയിച്ചു.

സിലബസില്‍ 30% കുറവ് വരുത്തിയിട്ടുണ്ട്. പരീക്ഷകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.cbse.nic.in) ലഭ്യമായിരിക്കും. സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച ആശങ്കകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയ വിദ്യാഭ്യാസ മന്ത്രി ഒറ്റ പരീക്ഷ പോലും ജനുവരിയിലോ ഫെബ്രുവരിയിലോ നടത്തുകയില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, പത്താം ക്ലാസ്, 12 ബോര്‍ഡ് പരീക്ഷകള്‍ ഒരു ഷെഡ്യൂള്‍ റദ്ദാക്കില്ലെന്ന് അദ്ദേഹം ഉറപ്പുവരുത്തി.

എല്ലാ കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ക്കും പ്രോട്ടോക്കോളുകള്‍ക്കും വിധേയമായിട്ടായിരിക്കും പരീക്ഷാ നടത്തിപ്പ്. കൊറോണ വൈറസ് വ്യാപനം മൂലമുള്ള മൂന്ന് മാസത്തെ കാലതാമസം കോളേജ് പ്രവേശനത്തെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്

admin

Recent Posts

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പലിനെ കസ്റ്റഡിയിലെടുത്തു ! നടപടി കപ്പൽ ജീവനക്കാർക്കെതിരെ കേസെടുത്തതിന് പിന്നാലെ

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ ബോട്ടിൽ ഇടിച്ച കപ്പൽ കസ്റ്റഡിയിലെടുത്തു. യുവരാജ് സാഗർ എന്ന…

12 mins ago

മൂവാറ്റുപുഴയിൽ എട്ട് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ !സ്ഥിരീകരണമുണ്ടായത് ഇന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ; വാക്സിനേഷൻ നൽകിയതിനാൽ കടിയേറ്റവർ സുരക്ഷിതരെന്ന് നഗരസഭ

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം വാക്സിനേഷൻ നൽകിയതിനാൽ…

59 mins ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

2 hours ago